41 വർഷങ്ങൾ; ഇതേ ദിവസമാണ് കപിലിന്റെ ചെകുത്താന്മാർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്

Image 3
CricketTeam India

41 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം (1983 ജൂൺ 25), ലോർഡ്‌സിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചു കിരീടം ചൂടി ചരിത്രം കുറിച്ചു. കപിൽ ദേവിന്റെ നേതൃത്വത്തിൽ വൻ‌ശക്തികളായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് ചാമ്പ്യൻമാരായി ഇന്ത്യ മാറിയത് ക്രിക്കറ്റ് ലോകത്ത് സമാനതകളില്ലാത്ത ചരിത്രമാണ്. ‘കപിലിന്റെ ചെകുത്താന്മാർ’ എന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ ആ ഇന്ത്യൻ ടീമിന്റെ നേട്ടം ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്നു.

പ്രശംസിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ നിർണായക നിമിഷം എല്ലാവർക്കും പ്രചോദനമായി തുടരുന്നുവെന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ എക്സിൽ ജയ് ഷാ പ്രശംസിച്ചു..

കീർത്തി ആസാദിന്റെ ഓർമ്മകൾ

ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന കീർത്തി ആസാദ് ഈ നേട്ടത്തെ ആഘോഷിക്കുകയും ഹൃദയംഗമമായ ഒരു സന്ദേശത്തിലൂടെ ആ നിമിഷങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

ബിസിസിഐയുടെ ആദരം

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ചരിത്ര നിമിഷമായി വിജയത്തെ വിശേഷിപ്പിച്ച് ബിസിസിഐയും സോഷ്യൽ മീഡിയയിൽ ആദരവ് അർപ്പിച്ചു.

ലോർഡ്‌സിലെ നാടകീയത

ഐക്കണിക് ലോർഡ്‌സിൽ നടന്ന ഈ നാടകീയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ 183 റൺസിന് ഓൾഔട്ടായി. ഫൈനൽ പോരാട്ടത്തിൽ കരുത്തരായ വിൻഡീസിനെതിരെ 183 എന്ന ചെറിയ സ്‌കോർ പ്രതിരോധിക്കുക വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ കരുത്തരായ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യൻ ബൗളർമാർ 140 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കി.

അവിസ്മരണീയമായ വിജയം

ഇന്ത്യൻ ക്രിക്കറ്റിന്റെ വഴിത്തിരിവായി മാറിയ ഈ വിജയം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിൽ ഒന്നായി ഇപ്പോഴും വാഴ്ത്തപ്പെടുന്നു.