രോഹിത്തും ഗില്ലും പന്തുമെല്ലാം നിര്‍ബന്ധിത ഐസൊലേഷനില്‍, ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്ക്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ബയോ സെക്യുര്‍ ബബിള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച സംഭവത്തില്‍ കടുത്ത നടപടി വരുന്നു. ഇതിന്റെ ഭാഗമായി ഉപനായകന്‍ രോഹിത്ത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഇക്കാര്യത്തിലുളള അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ താരങ്ങളെ ഒറ്റയ്ക്ക് റൂമുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ന്യൂയര്‍ ദിവസം മെല്‍ബണിലെ ഒരു ഇന്റോര്‍ റെസ്റ്റോറന്‍ഡില്‍ താരങ്ങള്‍ ഒരു മിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാര്യം ശരിയാണെന്ന് തെളിഞ്ഞാല്‍ താരങ്ങള്‍ കടുത്ത ശിക്ഷ നടപടിയ്ക്ക് ഇരയേകേണ്ടി വരും.

മെല്‍ബണിലെ റസ്റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ഒരു ആരാധകന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തുപോയത്. നേരത്തെ ഇംഗ്ലീഷ് പേസര്‍ ആര്‍ച്ചര്‍ വരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു.

സംഭവത്തില്‍ ബിസിസിഐ അന്വേഷണം തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.

ഇതിനിടെഇന്ത്യന്‍ താരങ്ങളുടെ ബില്‍ തുക താനാണ് അടച്ചതെന്നും ആരാധകന്‍ ട്വിറ്ററിലൂടെ അവകാശപ്പെട്ടിരുന്നു. തുക അടച്ചതായി അറിഞ്ഞപ്പോള്‍ രോഹിത്തും പന്തും അടുത്തുവരികയും ഫോട്ടോയെടുത്തെന്നും ആരാധകന്‍ പറയുന്നു.

ടീം ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്റ്റോറന്റുകളില്‍ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ താരങ്ങള്‍ ഇന്‍ഡോര്‍ ഹോട്ടലിലാണെന്നാണ് മോണിങ് ഹെറാള്‍ഡ് റിപ്പോട്ട് ചെയ്തിരിക്കുന്നത്.

You Might Also Like