നീലക്കടുവകള്‍ മൈതാനത്തിറങ്ങി, തന്ത്രങ്ങള്‍ ഓതി ദ്രാവിഡ്, വല്ലാത്ത കാഴ്ച്ചകള്‍

ശ്രീലങ്കയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ഇന്ത്യയുടെ യുവടീം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം പരിശീലനം ആരംഭിച്ചു. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ബിസിസിഐ തന്നെ പുറത്ത് വിട്ടു.

ഈ മാസം 13ന് ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം എകദിനങ്ങളിലും രാജ്യാന്തര ട്വന്റി20 മത്സരങ്ങളിലും ഇന്ത്യ കളിക്കും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള മുന്‍നിര ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന രണ്ടാം നിര ടീമാണു ലങ്കയ്‌ക്കെതിരെ ഇറങ്ങുക.

മലയാളികളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുള്‍പ്പെടുന്ന ടീമില്‍ ആറ് പേരാണ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെയാണ് ഈ മത്സരങ്ങള്‍ക്കായി കാത്തിരിക്കു്‌നത്.

ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്‍പ് ഇന്ത്യയുടെ അവസാന പരമ്പരയായ പര്യടനം പൃഥ്വി ഷാ, ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങള്‍ക്കും നിര്‍ണായകമാണ്.

ഇതിനിടെ, ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചത് അപമാനകരമാണെണു ശ്രീലങ്കയുടെ ഇതിഹാസതാരവും മുന്‍മന്ത്രിയുമായ അര്‍ജുന രണതുംഗ ആരോപിച്ചു. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന് മറുപടിയായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ടീമിലുളള 14 പേരും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുളളവരാണെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിക്കുന്നത്.

You Might Also Like