ഒടുവില്‍ വീരന്മാര്‍ നാട്ടിലെത്തി, ആവേശ സ്വീകരണം, 17 വര്‍ഷത്തിന് ശേഷം ടി20 ലോകകപ്പ് ഇന്ത്യയില്‍

Image 3
CricketFeaturedTeam India

ഏറെ അനിശ്ചിതങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും ശേഷം ടി20 ലോക ജേതാക്കളായ ഇന്ത്യന്‍ ടീം രാജ്യത്തെത്തി. പുലര്‍ച്ചെ ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം ന്യൂഡല്‍ഹിയില്‍ വിമാനറങ്ങിയിട്ടുണ്ട്.

താരങ്ങള്‍ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ലോകകിരീടം ജന്മനാട്ടില്‍ എന്നാണ് ബിസിസിഐയുടെ കുറിപ്പ്.

ഇന്ന് ദിവസം മുഴുവന്‍ രോഹിത്തിനും സംഘത്തിനും ആഘോഷ രാവാണ്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ശേഷം ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും.

വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം രണ്ട് കിലോമീറ്റര്‍ നീളത്തില്‍ തുറന്ന ബസില്‍ ഇന്ത്യന്‍ താരങ്ങളുടെ വിക്ടറി പരേഡുണ്ടാകും. അവിടെ നിന്ന് വാങ്കഡെ സ്‌റ്റേഡിയത്തിലെത്തുന്ന താരങ്ങള്‍ സ്‌റ്റേഡിത്തിനുളള പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിട്ടുണ്ട്.

ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം.