സ്പിന്നറെങ്കില്‍ പോരട്ടെ, രോഹിത്തിന്റെ ആരോപണത്തിന് മറുപടിയുമായി ധവാന്‍
മത്സരത്തിലെ ആദ്യത്തെ പന്ത് നേരിടാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന് മടിയാണെന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ ആരോപണത്തിന് മറുപടിയുമായി ശിഖര്‍ ധാവാന്‍. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത്തിന്റെ പരാതിയില്‍ ധവാന്‍ മറുപടി നല്‍കിയത്.
ഇന്നിങ്സിലെ ആദ്യത്തെ പന്ത് നേരിടാന്‍ തനിക്കു ഇഷ്ടമല്ലെന്നു ധവാനും സമ്മതിക്കുന്നു. ഓപ്പണിങില്‍ തന്റെ പങ്കാളി യുവതാരമാണെങ്കില്‍ താന്‍ അവനുമായി സംസാരിക്കും. ആദ്യത്തെ പന്ത് നേരിടാന്‍ അവന് ബുദ്ധിമുട്ടുണ്ടെങ്കില്‍ താന്‍ ന്യൂ ബോള്‍ നേരിടുകയും ചെയ്യും’ ധവാന്‍ പറഞ്ഞു.
2013ല്‍ രോഹിത് പരാമര്‍ശിച്ച മല്‍സരം തന്റെ തിരിച്ചുവരവ് മല്‍സരം കൂടിയായിരുന്നു. രോഹിത്താവട്ടെ ഓപ്പണറായി തുടക്കമിട്ട മല്‍സരവുമായിരുന്നു. തന്റെ മടങ്ങിവരവ് മല്‍സരമായതിനാല്‍ തന്നെ അന്നു രോഹിത് ആദ്യത്തെ പന്ത് നേരിടുകയും ചെയ്തു. പിന്നീട് ഇതൊരു പാറ്റേണായി മാറി. ഭൂരിഭാഗം മല്‍സരങ്ങളിലും ഇത് തുടരുകയായിരുന്നുവെന്നും ധവാന്‍ വിശദമാക്കി.
അന്നു രോഹിത്തുമായുള്ള ലൈവില്‍ വാര്‍ണറും ധവാനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഐപിഎല്ലില്‍ നേരത്തേ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍റെ ഓപ്പണിങ് ജോടികളായിരുന്നു ധവാനും വാര്‍ണറും. ഓവറിലെ അവസാനത്തെ പന്തില്‍ ധവാന്‍ പലപ്പോഴും സിംഗിള്‍ നേടാറുണ്ടെന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍. ഇതിനോടും ഇര്‍ഫാനുമായുള്ള ലൈവില്‍ ധവാന്‍ പ്രതികരിച്ചു.
ഓവറിലെ അവസാനത്തെ പന്തില്‍ താന്‍ സിംഗിള്‍ നേടാറുണ്ടെന്നാണ് വാര്‍ണര്‍ പറയുന്നത്. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ല. മനപ്പൂര്‍വ്വം താന്‍ അങ്ങനെ ഇതുവരെ ചെയ്തിട്ടില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.
2013ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടം നേടിയ ചാമ്പ്യന്‍സ് ട്രോഫിക്കിടെയുണ്ടായ രസകരമായ സംഭവമാണ് രോഹിത് വെളിപ്പെടുത്തിയത്. അന്നു ഇംഗ്ലണ്ടിലായിരുന്നു ടൂര്‍ണമെന്റ്. രോഹിത് ഏകദിനത്തില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്ന സമയമായിരുന്നു അത്.
ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ധവാനൊടൊപ്പം ക്രീസിലേക്കു വരുമ്പോള്‍ എല്ലായ്പ്പോഴും തന്നോട് ആദ്യ ഓവറില്‍ സ്ട്രൈക്ക് നേരിടാന്‍ ധവാന്‍ പറയുമായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. അന്ന് അത് വലിയ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ധവാനെ വിഡ്ഢിയെന്നാണ് തമാശയായി രോഹിത് വിശേഷിപ്പിച്ചത്. വിഡ്ഢിയെന്നല്ലാതെ അവനെ വേറെയെന്ത് പറയും? ഇന്നിങ്സിലെ ആദ്യ പന്ത് കളിക്കാന്‍ ധവാന് ഇഷ്ടമില്ലായിരുന്നു. സ്പിന്നര്‍മാര്‍ വരട്ടെയെന്നു പറയും. ഫാസ്റ്റ് ബൗളര്‍മാരെ ആദ്യ ഓവറില്‍ നേരിടാന്‍ അവന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു’ രോഹിത്ത പറഞ്ഞ് നിര്‍ത്തി.