അന്ന് അവനെടുത്തത് നൂറ്റാണ്ടിന്റെ തീരുമാനം, വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്

Image 3
CricketTeam India

ഇന്ത്യ ലോകകപ്പ് വിജയത്തിന്റെ 10ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ യോദ്ധക്കാള്‍ 28 വര്‍ഷത്തിന് ശേഷം വീണ്ടുമൊരിക്കല്‍ ലോകകിരീടം ഇന്ത്യയിലേക്ക് കൊണ്ട് വന്നത്. ലോകകപ്പ് ഫൈനിലില്‍ team inനായകന്‍ മഹേന്ദ്ര സിംഗ് ധോണിയെടുത്ത ഒരു തീരുമാനമാണ് ഇന്ത്യയെ ലോകകപ്പില്‍ മുത്തമിടീപ്പിച്ചതെന്ന് അന്നു ടീമിന്റെ കണ്ടീഷനിങ് കോച്ചായിരുന്ന പാഡി അപ്റ്റണ്‍ വെളിപ്പെടുത്തുന്നു. ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.

അന്നു ധോണി സ്ഥിരം ബാറ്റിങ് പൊസിഷനിലായിരുന്നില്ല ഫൈനലില്‍ ഇറങ്ങിയത്. ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവ നല്‍കാന്‍ കഴിയാതിരുന്നിട്ടും മികച്ച ഫോമിലുള്ള യുവരാജ് സിങിനും മുമ്പ് ധോണി സ്വയം പ്രൊമോട്ട് ചെയ്യുകയായിരുന്നു. അസാധാരണ ധൈര്യമുള്ള തീരുമാനമെന്നാണ് അപ്റ്റണ്‍ ധോണിയുടെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ശാന്തപ്രകൃതമാണെന്നു അപ്റ്റണ്‍ പറയുന്നു. ലോകകപ്പ് പോലുള്ള വലിയ മല്‍സരങ്ങളില്‍ ധോണിയുടെ ഈ സമീപനം വലിയ മുതല്‍ക്കൂട്ടാണ്. ടീമിലെ മറ്റു താരങ്ങളെയും ഇതു സമ്മര്‍ദ്ദങ്ങള്‍ക്കു കീഴടങ്ങാതെ ശാന്തരായി ഇരിക്കാന്‍ സഹായിക്കും.

കളിക്കാര്‍ പലപ്പോഴും തങ്ങളുടെ ക്യാപ്റ്റനെയായിരിക്കും ശ്രദ്ധിക്കുക. നായകന്‍ ഏതു രീതിയിലാണ് പെരുമാറുന്നത് എന്നത് അവരെയും സ്വാാധിക്കും. ക്യാപ്റ്റന്‍ കൂളാണെങ്കില്‍ അതു അവരെയും കൂളാക്കി നിര്‍ത്തുമെന്നും അപ്റ്റണ്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ യുവിക്കും മുമ്പ് ബാറ്റ് ചെയ്യാമെന്ന് തീരുമാനിച്ചത് ധോണി തന്നെയാണെന്നു അപ്റ്റണ്‍ വെളിപ്പെടുത്തി. നാലാമത്തെ വിക്കറ്റ് വീണപ്പോള്‍ ഇനി ഞാന്‍ ഇറങ്ങാമെന്ന് ധോണി പറയുകയായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ കോച്ച് ഗാരി കേസ്റ്റണ്‍ ഇതിനു സമ്മതം മൂളുകയുമായിരുന്നു. എത്രമാത്രം മഹത്തായ തീരുമാനമായിരുന്നു അതെന്നു ചരിത്രം പറയുന്നു.

യുവരാജ് മികച്ച ഫോമിലായിരുന്നു. മറ്റു മല്‍സരങ്ങളിലെല്ലാം യുവിയായിരുന്നു അഞ്ചാം നമ്പറില്‍ കളിച്ചത്. എന്നാല്‍ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ ധോണി സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് മുന്നില്‍ ഇറങ്ങുകയായിരുന്നു. ടീമിന് എപ്പോഴാണ് തന്നെ ആവശ്യമെന്ന് നന്നായി അറിയുന്ന അസാധാരണ ക്യാപ്റ്റനായിരുന്നു ധോണി. അതുകൊണ്ടാണ് മറ്റു മല്‍സരങ്ങളിലൊന്നും കാര്യമായ സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നിട്ടും അദ്ദേഹം രണ്ടും കല്‍പ്പിച്ച് ബാറ്റിങില്‍ മുന്നിലേക്കു വന്നതെന്നു അപ്റ്റണ്‍ വിലയിരുത്തി.

2011ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യം വളരെ വലുതായിരുന്നുവെന്ന് അപ്റ്റണ്‍ വെളിപ്പെടുത്തി. അഞ്ചു ലോകകപ്പുകളില്‍ കളിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. യുവതാരങ്ങള്‍ക്കു അദ്ദേഹം പ്രചോദനം നല്‍കിയിരുന്നു.

ടീമിലെ കുറച്ചു താരങ്ങള്‍ സച്ചിനു വേണ്ടി ലോകകപ്പ് നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ക്രിക്കറ്റിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു അദ്ദേഹത്തിനു ലോകകപ്പ് സമ്മാനമായി നല്‍കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ഇത് തങ്ങളുടെ കഴിവിന്റെ പരമാവധി ടീമിനു വേണ്ടി നല്‍കാന്‍ പല താരങ്ങള്‍ക്കും പ്രചോദനമായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും അന്നത്തെ ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടായിരുന്നു സച്ചിനെന്നും അപ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.