അടിച്ചൊതുക്കി ഹിറ്റ്മാൻ; കറക്കിവീഴ്ത്തി അക്സറും, കുൽദീപും, എറിഞ്ഞിട്ട് ഭുമ്ര; കലിപ്പടക്കി ഇന്ത്യ ഫൈനലിലേക്ക്

Image 3
CricketTeam IndiaWorldcup

ഐസിസി ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റൺസിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് ഓൾഔട്ടായി.

ഇന്ത്യൻ ബാറ്റിംഗ് മികവ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വിരാട് കോഹ്‌ലിയെയും (9), ഋഷഭ് പന്തിനേയും (4) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രോഹിത് ശർമയും (57 റൺസ്), സൂര്യകുമാർ യാദവും (47) ചേർന്ന് നാലാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഹാർദിക് പാണ്ഡ്യ (23), രവീന്ദ്ര ജഡേജ (17) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്ക് തുണയായി. ഇതോടെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന മികച്ച സ്കോറിലെത്തി ഇന്ത്യ.

ഇംഗ്ലണ്ടിന്റെ തകർച്ച

172 റൺസ് എന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതൽ തന്നെ വിക്കറ്റ് നഷ്ടമായി. ജോസ് ബട്‌ലർ (23), ഫിൽ സാൾട്ട് (5), ജോണി ബെയർസ്റ്റോ (0) എന്നിവർക്ക്നിലയുറപ്പിക്കാനായില്ല. മോയിൻ അലി (8), ഹാരി ബ്രൂക്ക് (25), സാം കറൻ (2) എന്നിവരും നിരാശപ്പെടുത്തിയതോടെ വാലറ്റത്തെ പുറത്താക്കി വിജയം ഉറപ്പിക്കേണ്ട ബാധ്യത മാത്രമേ ഇന്ത്യൻ ബൗളർമാർക്ക് ഉണ്ടായിരുന്നുള്ളൂ.. 2022 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ പാത്തുവിക്കറ്റിന് തകർത്ത ഇംഗ്ളണ്ടിനോടുള്ള മധുരപ്രതികാരമാണ് ഇന്ത്യക്ക് വമ്പൻ വിജയം.

ഇന്ത്യൻ ബൗളർമാരുടെ മികവ്

ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജസ്പ്രീത് ബുംറ 2 വിക്കറ്റും നേടി.

ഫൈനലിൽ ഇന്ത്യ

ഫൈനലിൽ അഫ്‌ഗാനെ തകർത്തുവന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.