എതിരാളിയുടെ മനോവീര്യം തകര്‍ക്കുന്ന ക്രൂരമായ ഷോട്ടുകള്‍, പ്രചോദിപ്പിച്ചും കൂടെ നിന്നും അവരുടെ നായകന്‍

Image 3
CricketTeam India

സംഗീത് ശേഖര്‍

ഒരിക്കലും ഒരു 164 റണ്‍സ് പിച്ചായിരുന്നില്ല.185-190 വരേണ്ട ട്രാക്കില്‍ ഇംഗ്ലണ്ടിനെ 164 റണ്‍സിലൊതുക്കി റണ്‍ ചേസ് താരതമ്യേന അനായാസകരമാക്കിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ മികവ് തന്നെയാണ്. അസാധ്യമായ രീതിയില്‍ പേസ് വെരിയേഷന്‍ ഉപയോഗിച്ച് കൊണ്ടുള്ള മധ്യ ഓവറുകളിലെ ബൗളിങ്ങും ഡെത്ത് ബൗളിങ്ങും ഇംഗ്ലണ്ടിനെ ഒരു മികച്ച ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ നിന്നും തടഞ്ഞു.

എടുത്ത് പറയേണ്ടത് ശാര്‍ദൂല്‍ താക്കൂറിനെയും ഭൂവനേശ്വര്‍ കുമാറിനെയുമാണ്. നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തിയ ഭുവി ഇത്തരമൊരു ട്രാക്കില്‍ അപകടകാരിയാകാന്‍ സാധ്യതയുണ്ടായിരുന്ന ജോസ് ബട്‌ലറെ തുടക്കത്തിലേ പറഞ്ഞയച്ച ശേഷം ഒന്നാന്തരം യോര്‍ക്കറുകളും സ്ലോവര്‍ പന്തുകളും കൊണ്ട് മോര്‍ഗ്ഗനെയും സ്റ്റോക്ക്സിനെയും പോലുള്ള സ്‌ട്രോക്ക് പ്‌ളേയര്‍മാരെ തളച്ചിടുകയും ചെയ്തു.

താക്കൂര്‍ ഈസ് എ ബിറ്റ് അണ്‍ ലക്കി. 4 ഓവറില്‍ 29 റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും അറ്റ് ലീസ്റ്റ് 3 ബൗണ്ടറികളിലെങ്കിലും നിര്‍ഭാഗ്യത്തിന്റെ മുദ്രയുണ്ടായിരുന്നു. ബ്രില്യന്റ് സ്ലോവര്‍ പന്തുകള്‍, താക്കൂറിന്റെ സ്പെഷ്യാലിറ്റികളില്‍ ഒന്നായ സ്‌ക്രാമ്പിള്‍ഡ് സീം പന്തുകള്‍ എല്ലാം അലങ്കരിച്ച കിടിലന്‍ സ്‌പെല്‍.

റണ്‍ ചേസ് ആങ്കര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തീരുമാനിക്കുന്നതോടെ ഒരറ്റത്ത് ഇന്ത്യയുടെ നെക്സ്റ്റ് ജനറേഷന്‍ ടി ട്വന്റി ബാറ്റ്സ്മാന്മാരുടെ വരവാണ്. ഇഷാന്‍ കിഷന്റെ ഇന്നിംഗ്‌സ് സിമ്പിളായി പറഞ്ഞാല്‍ ടി ട്വന്റി ക്രിക്കറ്റിലെ അസാധാരണ പ്രഹരശേഷിയുള്ള ഒരു ബാറ്റിംഗ് ലൈനപ്പിലേക്കുള്ള ഇന്ത്യയുടെ യാത്ര ഏതു ദിശയിലായിരിക്കണം എന്നതിന്റെ സൂചനയാണ്.

ഇഷാന്‍ ആക്രമണം തുടങ്ങുന്നതിനും തുടരുന്നതിനും പ്രത്യക്ഷമായ അടയാളങ്ങളില്ല. ഐ. പി. എല്ലില്‍ ഇതിനകം ലോകോത്തര ബൗളര്‍മാരെ അടിച്ചോതുക്കി കഴിഞ്ഞ ഇഷാന്‍ സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരേപോലെ ബ്രൂട്ടല്‍ സ്‌ട്രോക്കുകള്‍ കൊണ്ടാണ് കൈകാര്യം ചെയ്യുന്നത്. പേസര്‍മാര്‍ക്ക് ഷോര്‍ട്ട് ആയി പന്തെറിയാനാവില്ല, സ്പിന്നര്‍ക്ക് ഇഷന്റെ ഹിറ്റിംഗ് ആര്‍ക്കിനടുത്തെങ്ങും പന്ത് പിച്ച് ചെയ്യിക്കാനും കഴിയില്ല. ആവേശം കൂടി മിസ് ടൈം ആകുന്ന ഷോട്ടുകള്‍ മാത്രമാണ് തല്‍ക്കാലം പ്രശ്‌നം. പുറകെ വരുന്നത് ഇഷാന്‍ കിഷന്‍ നിര്‍ത്തിയേടത്ത് നിന്നു തുടങ്ങാന്‍ കെല്‍പുള്ള റിഷഭ് പന്തും.

ഈ യുവ ക്രിക്കറ്റര്‍മാര്‍ക്ക് പ്രോത്സാഹനവും ആവേശവും പകര്‍ന്നവരെ പ്രചോദിപ്പിച്ചു കൊണ്ട് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരിക്കല്‍ കൂടെയൊരു റണ്‍ ചേസ് അനായാസം മാനേജ് ചെയ്യുന്നതൊരു കാഴ്ചയാണ്.

ആര്‍ച്ചറിന്റെയൊരു അതിവേഗ ഷോര്‍ട്ട് പിച്ച് പന്തിനെ മിന്നല്‍ വേഗത്തില്‍ വെയിറ്റ് ഷിഫ്റ്റ് ചെയ്ത് ബാക്ക് ഫുട്ടിലേക്കിറങ്ങി എലോങ്ങ് ദ ഗ്രൗണ്ട് ഒരു തകര്‍പ്പന്‍ പുള്ളിലൂടെ ബൗണ്ടറി കടത്തിയ ഷോട്ട് വേറിട്ടു നിന്നു.സൂപ്പര്‍ബ് ഇന്നിംഗ്‌സ്.. കോഹ്ലി ഫോമിലേക്കും ഇന്ത്യ പരമ്പരയിലേക്കും മടങ്ങിയെത്തുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്