വിചിത്ര റണ്ണൗട്ടിനിരയായി ഇന്ത്യന്‍ സൂപ്പര്‍ താരം, നിര്‍ഭാഗ്യം വേട്ടയാടി

Image 3
CricketTeam India

ന്യൂസിലന്‍ഡിനെതിരെ പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിത ടി20 ക്യാപ്റ്റന്‍ ഹര്‍മാന്‍ പ്രീത് കൗര്‍ പുറത്തായത് ഏറെ നിര്‍ഭാഗ്യകരമായി. മത്സരത്തിന്റെ 28ാം ഓവറിലാണ് കൗര്‍ വിചിത്രവും ഏറെ നിര്‍ഭാഗ്യകരവുമായ രീതിയില്‍ റണ്ണൗട്ടായത്.

22 പന്തില്‍ 13 റണ്‍സുമായി മുന്നേറവെയാണ് കൗര്‍ റണ്ണൗട്ടായത്. കൗറിന്റെ ക്രീസിന് പുറത്തിറങ്ങിയുളള ഷോട്ട് നേരെ പന്തെറിഞ്ഞ മക്കെയുടെ കൈകളിലേക്കാണ് പോയത്. എന്നാല്‍ തിരിച്ച് പെട്ടെന്ന് ക്രീസിലേക്ക് മടങ്ങാന്‍ കൗര്‍ കൂട്ടാക്കിയില്ല.

ഈ സാഹചര്യം മുതലെടുത്ത കിവീസ് ബൗളര്‍ പന്ത് കൈയ്യില്‍ കിട്ടിയ ഉടനെ വിക്കറ്റ് കീപ്പര്‍ മാര്‍ട്ടിന് എറിഞ്ഞ് നല്‍കുകയും മാര്‍ട്ടിന്‍ അനായാസം കൗറിനെ സ്റ്റംമ്പ് ചെയ്യുകയും ചെയ്യുകയായിരുന്നു. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ കിവീസ് വനിതകള്‍ മറികടക്കുകയായിരുന്നു. ഇതോടെ പരമ്പര അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ന്യൂസിലന്‍ഡ് ഇതിനോടകം സ്വന്തമാക്കി.

മത്സരത്തില്‍ ഇന്ത്യയ്ക്കായി മേഘ്‌ന (61), ഷഫാലി വര്‍മ്മ (51), ദീപ്തി ശര്‍മ്മ (69) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ജൂലാന്‍ ഗോസ്വാമി 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി.