ഇംഗ്ലീണ്ടിനെ ഇന്നിംഗ്‌സിന് പിച്ചിചീന്തി, ഇനി ലോഡ്‌സില്‍ ചരിത്ര ഫൈനല്‍

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സിന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ പ്രവേശിച്ചു. ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്റാണ് ഇന്ത്യയുടെ എതിരാളി. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം.
നാലാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 135 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും 5 വിക്കറ്റ് വീതം നേടി.
50 റണ്‍സ് നേടിയ ഡാനിയേല്‍ ലോറന്‍സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട് 30 റണ്‍സ് നേടി.
22.5 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 24 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് അക്‌സര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 365 റണ്‍സ് സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം 96 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.