രോഹിത്തില്ലെങ്കില്‍ 350 കടക്കാനാകില്ല, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

രോഹിത്ത് ശര്‍മ്മയില്ലത്ത ടീം ഇന്ത്യയ്ക്ക് നിലവില്‍ 350 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്യുക അസാധ്യമാണെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. റണ്‍സ് പിന്തുടരുമ്പോള്‍ രോഹിത്തിന്റെ അഭാവനമാണ് ഇന്ത്യയെ ബാധിക്കുന്നതെന്നും ആകാശ് ചോപ്ര നിരീക്ഷിക്കുന്നു.

‘അവിടെ രോഹിത് ഉണ്ടായിരുന്നു എങ്കില്‍ കുറച്ചു കൂടി കരുത്തോടെ കളിക്കാന്‍ നമുക്കായാനെ. അവിടെ രോഹിത് ഇല്ലാതെ വന്നപ്പോള്‍ തോല്‍വിയിലേക്ക് വീണു. 350ന് മുകളില്‍ സ്‌കോര്‍ വേണം എങ്കില്‍ അവിടെ രോഹിത് ശര്‍മ വേണം’ ആകാശ് ചോപ്ര പറഞ്ഞു.

അഞ്ചാമത് ബാറ്റിങ്ങിന് അയക്കുന്നതിലൂടെ കെ എല്‍ രാഹുലിനെ പരമാവധി ഉപയോഗിക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ലെന്നും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടത് കെ എല്‍ രാഹുലാണ്. അത് ഇന്ത്യക്ക് മാന്യമായ തുടക്കം നല്‍കുകയും, രാഹുലിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും, ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും അഞ്ചാമതാണ് രാഹുല്‍ ഇറങ്ങിയത്. രണ്ടാം ഏകദിനത്തില്‍ രാഹുല്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ മായങ്കിനെ മാറ്റി ഓപ്പണിങ്ങില്‍ രാഹുലിനെ കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറായേക്കുമോ എന്നാണ് അറിയേണ്ടത്.

You Might Also Like