ഹരാരയില്‍ തീ കത്തും, മത്സരം കാണാനുളള വഴികളും സമയവും അറിയാം

Image 3
CricketTeam India

ടി20 ലോകകപ്പ് നേടിയതിന്റെ ആവേശം രാജ്യത്ത് അലയടിക്കുന്നതിനിടെ ഇന്ത്യയുടെ പുതിയ തലമുറ ഹാരാരെയില്‍ പുതിയ ഭൗത്യത്തിനായുളള തയ്യാറെടുപ്പിലാണ്. സിംബാബ് വെയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഹാരാരെയിലെത്തിയിരിക്കുന്നത്.

അതെസമയം ലോകകപ്പ് നേടിയ ടീലെ ആരും ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ല. എന്നാല്‍ ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20കള്‍ക്കുള്ള ടീമിനൊപ്പം ചേരും.

ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ തുഷാര്‍ ദേശ് പാണ്ഡ എന്നിവരെല്ലാം അടങ്ങുന്നതാണ് യുവ ഇന്ത്യ. സഞ്ജു സാംസണ്‍ ആയിരുന്നു ആദ്യം പ്രഖ്യാപിച്ച ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജുവിനും യശസ്വിയ്ക്കും ദുബെയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കി പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാര്‍ ടീമിലെടുക്കുകയായിരുന്നു.

രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഇന്ത്യന്‍ ടീമിലെ ഒഴിവു വന്ന സ്ഥാനം നികത്താനുളള കടുത്ത മത്സരം ഈ പരമ്പയിലുണ്ടാകും. ഭാവി ക്യാപ്റ്റനായി പരിഗണിക്കുന്ന ശുഭ്മാന്‍ ഗില്ലിനും ഈ പരമ്പര നിര്‍ണായകമാണ്.

സിക്കന്ദര്‍ റാസയാണ് സിംബാബ് വെ നായകന്‍. മികച്ച ടീമിനെ തന്നെയാണ് സിംബാബ് വെയും അണിനിരത്തിയിരിക്കുന്നത്. ജൂലൈ 6, ഏഴ്, 10, 13, 14 തിയതികളിലാണ് മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ്.

മത്സരം കാണാനുള്ള വഴികള്‍, സമയം അറിയാം

ഇന്ത്യന്‍ ആരാധകര്‍ക്ക് അനായാസം മത്സരം കാണാനാകും. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നാണ് മത്സരം തുടങ്ങുക. ടിവിയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ സോണി ലിവിലും മത്സരം തത്സമയം കാണാനാകും.

ആദ്യ രണ്ട് മത്സരത്തിനുളള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെല്‍ , റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ.