വിന്‍ഡീസിനെ എറിഞ്ഞിട്ട് പ്രസിദ്ധ്, താരോദയം, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാമത്തെ ഏകിദിനത്തിലും ഇന്ത്യയ്ക്ക് അനായാസ ജയം. 44 റണ്‍സിനാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വെസ്റ്റിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് കേവലം 193 റണ്‍സിന് പുറത്താകുകയായിരുന്നു. ഒന്‍പത് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വിന്‍ഡീസിനായി 44 റണ്‍സെടുത്ത ഷിമ്ര ബ്രൂക്‌സും 34 റണ്‍സെടുത്ത അഖില്‍ ഹുസൈനും 23 റണ്‍സെടുത്ത ഒഡേണ്‍ സ്മിത്തും മാത്രമാണ് പൊരുതിയത്. ഷായ് ഹോപ്പ് 27ഉം ബ്രണ്ടന്‍ കിംഗ് 18 റണ്‍സും എടുത്തു.

ഡാരന്‍ ബ്രാവോ (1), നിക്കോളാസ് പൂരാന്‍ (9), ജാസണ്‍ ഹോള്‍ഡര്‍ (2), ഫാബിന്‍ അലി (13), അല്‍സാരി ജോസഫ് (7*), കെമര്‍ റോച്ച് (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സിലൊതുങ്ങുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്തും നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെയും കെ എല്‍ രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.

വിന്‍ഡീസിനായി ഒഡീന്‍ സ്മിത്തും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതമെടുത്തു.