നായകന്‍ ധവാന്‍, ഉപനായകന്‍ ആ താരം, ലങ്കന്‍ പര്യടനത്തിനുളള ഷെഡ്യൂള്‍ പുറത്ത്

ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്ത്. മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക.
ജൂലൈ 16, 18 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 21, 23, 25 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.
എന്നാല്‍ മത്സരങ്ങളുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ശ്രീലങ്കയിലും കോവിഡ് വ്യാപനം തുടരുന്നതിനാല്‍ വേദി സംബന്ധിച്ച തീരുമാനം വൈകും. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.
യുവനിരയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ഒരു ടീമിനെയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ അണിനിരത്താന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയാവും ലങ്കയിലേക്ക് ഇന്ത്യ പറക്കുക.
പര്യടനത്തിനുള്ള ടീമിനെ ഇന്ത്യ ഉടന്‍ പ്രഖ്യാപിച്ചേക്കും. ശിഖര്‍ ധവാനാവും ടീമിന്റെ നായകന്‍. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായേക്കും. പരിക്കില്‍ നിന്ന് പൂര്‍ണ്ണ മോചിതനാവാത്ത ശ്രേയസ് അയ്യര്‍ ശ്രീലങ്കന്‍ പര്യടനത്തിലും പങ്കെടുത്തേക്കില്ല.