ഇന്ത്യ-പാക് ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ ഇംഗ്ലണ്ടിന്റെ നിര്‍ണ്ണായക നീക്കം

ഇന്ത്യയും പാകിസ്ഥാനും സമ്മതമെങ്കില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നതായി ഇംഗ്ലീഷ് ക്രിക്ഖര്‌റ് ബോര്‍ഡ്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുുന്നത്.

‘ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഡാര്‍ലോ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാക് ടി20 പരമ്പരയ്ക്കിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാഗ്ദാനം ബിസിസിഐ തള്ളി കളഞ്ഞു.

ഇംഗ്ലീഷ് ക്രിക്കറ്റ് സ്വന്തം വാണിജ്യ നേട്ടങ്ങള്‍ക്കായാണ് ഈ ഓഫര്‍ നല്‍കിയതെങ്കിലും അടുത്ത കുറച്ച് വര്‍ഷങ്ങളിലെങ്കിലും അത്തരം സാധ്യതകളൊന്നും ഉണ്ടാകില്ലെന്ന് ബിസിസിഐ പറഞ്ഞു.

”ആദ്യം, ഇസിബി പിസിബിയോട് ഒരു ഇന്തോ-പാക് സീരീസിനെക്കുറിച്ച് സംസാരിച്ചു, അത് അല്‍പ്പം വിചിത്രമാണ്. എന്തായാലും പാക്കിസ്ഥാനെതിരായ പരമ്പര ബിസിസിഐ തീരുമാനിക്കുന്ന കാര്യമല്ല മറിച്ച് സര്‍ക്കാരിന്റെ തീരുമാനമാണ്. നിലവില്‍, നിലപാട് അതേപടി തുടരുന്നു. ഞങ്ങള്‍ പാകിസ്ഥാനുമായി മള്‍ട്ടി-ടീം ഇവന്റുകളില്‍ മാത്രമേ കളിക്കൂ’ മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏകദിന പരമ്പര കളിച്ചത് 2012 ല്‍ ഇന്ത്യയില്‍ ആയിരുന്നു, അവസാന ടെസ്റ്റ് പരമ്പര കളിച്ചതാകട്ടെ 2007ലും. പിന്നീട് രാഷ്ട്രീയ കാര്യങ്ങളാല്‍ ഇരുടീമുകളും പരസ്പരം പരമ്പരകളില്‍ ഏറ്റുമുട്ടിയിട്ടില്ല.

You Might Also Like