ക്രിക്കറ്റിലെ വന്‍ ചതി, അന്ന് പാകിസ്ഥാന്‍ ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു

എല്‍ജോ വര്‍ഗീസ്
ക്രിക്കറ്റിലെ ഏറ്റവും വലിയ ചതിയന്മാരാണ് പാക്കിസ്ഥാന്‍ എന്ന് അടിയുറച്ചു പറയുന്നതാണ് ഈ ചിത്രം… 1999 ഫെബ്രുവരി 16-20 വരെ ഇന്ത്യ പാക്കിസ്ഥാന്‍ ടെസ്റ്റ്, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുകയാണ്..
ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യത്തെ മത്സരമാണ് അത്… ഇന്ത്യ 144/2 എന്ന സ്‌കോറില്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നു… 278 ആണ് ടാര്‍ജറ്റ്… സച്ചിന്‍ തെണ്ടുല്‍ക്കറും, രാഹുല്‍ ദ്രാവിഡും ആണ് ക്രീസില്‍…
വസീം അക്രത്തിന്റെ ബൗളിംഗില്‍ ലോങ് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് 3 റണ്‍സിന് വേണ്ടി ഓടിയ സച്ചിനെ, പിച്ചില്‍ തടസമുണ്ടാക്കി, ഷോയിബ് അക്തര്‍ മനപൂര്‍വ്വം റണൗട്ട് ആക്കി…
ആ റണ്ണൗട്ട് ഇന്ത്യയുടെ ബാറ്റിങ്ങിനെ ബാധിച്ചു… ഇന്ത്യ 231 റണ്‍സിന് ഓള്‍ ഔട്ട് ആയി… അങ്ങനെ പാക്കികള്‍ 48 റണ്‍സിന് ജയിച്ചു…
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്