ഇന്ത്യയെ തോല്‍പിച്ചാല്‍ പാകിസ്ഥാന് ലോട്ടറി, വന്‍ ഓഫര്‍ പ്രഖ്യാപിച്ചു
ടി20 ലോകകപ്പില്‍ ഞായറാഴ്ച ബദ്ധവൈരികളായ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാകിസ്താന്‍ താരങ്ങള്‍ളെ കാത്തിരിക്കുന്നത് വന്‍ ഓഫര്‍. മല്‍സരത്തില്‍ വിജയിക്കുകയാണെങ്കില്‍ വന്‍ ബോണസാണ് പാക് താരങ്ങള്‍ക്കു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഓഫര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യക്കെതിരേ ജയിക്കുകയാണെങ്കില്‍ മാച്ച് ഫീയുടെ 50 ശതമാനം കൂടുതല്‍ പാക് താരങ്ങള്‍ക്കു ലഭിക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിസിബിയുടെ മുഖ്യ കരാര്‍ പ്രകാരം ഇതു ഏകദേശം 1,70,000 പാകിസ്താന്‍ രൂപയായിരിക്കും. നിലവില്‍ ഒരു പാക് താരത്തിന്റെ മാച്ച് ഫീ 3,38,250 പാകിസ്താനി രൂപയാണെന്നു ക്രിക്കറ്റ് പാകിസ്താന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയെ മാത്രമല്ല മുന്‍ ലോക ചാംപ്യന്മാരും ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ടീമുമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലും പാകിസ്താന്‍ താരങ്ങള്‍ക്കു ബോണസ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ് പാകിസ്താന്‍ നേടുകയാണെങ്കില്‍ താരങ്ങളുടെ മാച്ച് ഫീ 300 ശതമാനം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ ലോക ചാംപ്യന്‍മാരാവുന്ന ടീമിന് 1.6 മില്ല്യണ്‍ ഡോളറാണ് ഐസിസി സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യക്കെതിരായ മല്‍സരത്തിനുള്ള 12 അംഗ പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍ നായകന്‍മാരും സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരുമായ ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവരുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് പാകിസ്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
11 അംഗ അന്തിമ ഇലവനെ ഞായറാഴ്ച രാവിലെയായിരിക്കും തീരുമാനിക്കുകയെന്നു പാക് നായകന്‍ ബാബര്‍ ആസം വ്യക്തമാക്കി. ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് പാകിസ്താന്‍ ഈ മല്‍സരത്തില്‍ ഇറങ്ങുന്നതെന്നും മറ്റേതൊരു മല്‍സരം പോലെ മാത്രമേ ഈ കളിയെയും കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.