അവന്റെ വരവ് ഒരു ഗര്‍ജനമായിരുന്നു, പിന്നെ പല കോട്ടകളും നിലംപരിശായിപ്പോയി

Image 3
CricketTeam India

ഷമീല്‍ സ്വലാഹ്

ഇരുപത്തി എട്ടാം ഓവര്‍ എറിഞ്ഞ അക്തര്‍ തന്റെ രണ്ടാം സ്‌പെല്ലിനായി മടങ്ങിയെത്തി തെണ്ടുല്‍ക്കറെ പുറത്താക്കുമ്പോള്‍….

ജയത്തിലേക്ക് ഇന്ത്യക്ക് ഇനിയും 97 റണ്‍സുകള്‍ കൂടി വേണമായിരുന്നു….

സെവാഗും, ഗംഗൂലിയും പുറത്തായതിന് ശേഷം… റണ്‍റേറ്റ് കുറയാതെ ഏറെ കരുതലോടെ കളിച്ച് 100 റണ്‍സിന്റെ മികച്ചൊരു പാര്‍ട്ണര്‍ഷിപ്പിന് അടിത്തറയേകിയതിന് ശേഷം ആദ്യം കൈഫിന്റെ പുറത്താകലും, വൈകാതെ തെണ്ടുല്‍ക്കറും പുറത്ത് പോയതോടെ പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ച് വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നു….

റണ്‍സുകളേക്കാര്‍ പന്തുകള്‍ ഏറെയുണ്ടെങ്കിലും, പുകള്‍പ്പറ്റ പാക് ബൗളിംങ്ങ് യൂണിറ്റ് വീണ്ടും പിടിമുറുക്കുമോ എന്ന് എന്ന് തോന്നിപ്പിച്ച നിമിശങ്ങള്‍…

അതെല്ലാം ആ നിമിശമുണ്ടായ വെറുമൊരു തോന്നല്‍ മാത്രം!

ആ സമയം ക്രീസിന്റെ ഒരറ്റം ഇന്ത്യന്‍ വന്മതില്‍ രാഹുല്‍ ദ്രാവിഡ് നിലയുറപ്പിക്കുമ്പോള്‍…, മറുതലക്കല്‍ പാക്കിസ്ഥാനെതിരെയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ പുകള്‍പറ്റ പാക് ബൗളിംങ്ങ് യൂണിറ്റിനെതിരെ ബാറ്റ് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ടീമിലെ യുവതാരം യുവരാജ് സിങ്ങും…

പാക് ബൗളിങ്ങിന് മേല്‍ വീണ്ടും ഡൊമിനേറ്റ് ചെയ്ത് ഇന്ത്യന്‍ ആരാധകര്‍ക്ക് യാതൊരു ആശങ്കയും നല്‍കാതെ അണ്‍ബീറ്റണ്‍ കൂട്ട് കെട്ടുമായി 26 പന്തുകള്‍ ശേഷിക്കെ തന്നെ, വിജയ തീരത്തേക്ക് എത്തിച്ചാണ് ഈ ജോഡികള്‍ കളിയവസാനിപ്പിച്ചത്. വേള്‍ഡ് ക്ലാസ് ഇന്നിങ്ങ്‌സിലൂടെ നിശ്പ്രയാസം പാക് ബൗളിംങ്ങിനെ നേരിട്ട യുവരാജ് 53 പന്തില്‍ 50ഉം, ഉറച്ച പിന്തുണയേകിയ ദ്രാവിഡ് 44ഉം റണ്‍സുകള്‍ നേടി. യുവരാജ് സിങ്ങിന്റെ ഒരു underrated ഇന്നിങ്ങ്‌സ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍