ലോക ടെസ്റ്റ് ഫൈനലില്‍ ഇന്ത്യയെക്കാള്‍ ശക്തര്‍ കിവീസെന്ന്, ഞെട്ടിപ്പിച്ച് ഇന്ത്യന്‍ താരം

Image 3
CricketCricket NewsIPL

ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസിയുടെ പ്രഥ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യയേക്കാള്‍ വിജയസാധ്യത കൂടുതല്‍ ന്യൂസിലന്‍ഡിനാണെന്ന് ഇന്ത്യന്‍ മുന്‍ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേദിയായ ഇംഗ്ലണ്ട് സാഹചര്യമാണ് ഇന്ത്യയേക്കാള്‍ മേധാവിത്വം ന്യൂസിലന്‍ഡിന് നല്‍കുന്നതെന്നാണ് മഞ്‌ജേക്കര്‍ വിശദീകരിക്കുന്നത്.

‘കാലാവസ്ഥയും പിച്ചിന്റെ സാഹചര്യവും അടിസ്ഥാനമാക്കി ചുരുക്കി പറഞ്ഞാല്‍ സതാംപ്ടണില്‍ ന്യൂസിലന്‍ഡിന് നേരിയ മേല്‍ക്കൈയുണ്ടാവാം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ സ്വാഭാവികമായും ഉപയോഗിക്കാന്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കാകും’ മഞ്‌ജേക്കര്‍ പറയുന്നു.

‘ഇന്ത്യക്ക് ബൗളര്‍മാര്‍ കാര്യക്ഷമമാണ്, എന്നാല്‍ ന്യൂസിലന്‍ഡില്‍ ഡെക്കില്‍ കൂടുതലായി പന്ത് ഹിറ്റ് ചെയ്തതിനും കിവീസ് ബൗളര്‍മാര്‍ ചെയ്തത് പോലെ ഫുള്‍ ലെങ്തില്‍ സ്വിങ് കണ്ടെത്താന്‍, കഴിയാതിരുന്നതിനും അവര്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു’ മഞ്‌ജേക്കര്‍ നിരീക്ഷിക്കുന്നു.

സതാംപ്ണില്‍ ജൂണ്‍ 18 മുതലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇരുടീമുകളും ഫൈനലിനായുളള കഠിനമായ തയ്യാറെടുപ്പിലാണ്. ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്.