ചരിത്രപരമായ വഞ്ചന, ഐസിസിയ്‌ക്കെതിരെ പ്രതിഷേധം കത്തുന്നു
പ്രഥമ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ട് വേദിയായി തിരഞ്ഞെടുത്തതിനെതിരെ ഐസിസിയ്‌ക്കെതിരെ ക്രിക്കറ്റ് ലോകത്ത് വ്യാക പ്രതിഷേധം. നാലാം ദിവസവും മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഐസിസിയ്്‌ക്കെതിരെ ആരാധകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം കത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ക്രിക്കറ്റ് പ്രേമികളാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂണ്‍ മാസത്തില്‍ ഇംഗ്ലണ്ടില്‍ കനത്ത മഴ പെയ്യുമെന്ന് അറിയുമെന്നിരിക്കെ പ്രഥമ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി സതാംപ്ടണ്‍ തിരഞ്ഞെടുത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികളെല്ലാം തരണം ചെയ്ത് രണ്ട് വര്‍ത്തോളം നീണ്ട ടൂര്‍ണമെന്റിനാണ് ഇങ്ങനെയാരു അന്ത്യമുണ്ടായിരിക്കുന്നത്. ചില ആരാധക പ്രതികരണങ്ങള്‍ വായിക്കാം
ശ്രീജിത്ത് പരിപ്പായി
സച്ചിന്‍ വിരമിച്ചപ്പോ ക്രിക്കറ്റ് കളി കാണുന്നത് നിര്‍ത്തിയവര്‍ ഉണ്ടോ എന്നറിയില്ല. പക്ഷെ ഈ ടെസ്റ്റ് ഫൈനല്‍ കഴിയുന്നതോടെ ക്രിക്കറ്റ് കാണുന്നത് നിര്‍ത്താന്‍ ആലോചന ഉണ്ട്.
ചരിത്രപരമായ വഞ്ചനയാണ് ICC ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ ഫോര്‍മാറ്റിനോട് നടത്തിയത്. ഇത്രയ്ക്കു ആത്മാര്‍ത്ഥത ഇല്ലാത്ത ഒരു കണ്ട്രോള്‍ ബോര്‍ഡ് ഉള്ള കളിയോട് എന്തിനു പ്രേക്ഷകനായ എനിക്ക് ആത്മാര്‍ത്ഥത വേണം . . . . .
രാഹുല്‍ അമീന്‍
ICC #WTCFinal ആയിട്ട് പോലും southampton ഇല്‍ തന്നെ കളി വേണമെന്ന് icc ക്ക് എന്ത ഇത്ര നിര്‍ബന്ധം?
Day1 toss ഇടുന്ന ദിവസം തന്നെ മഴ വില്ലന്‍ ആയപ്പോ ഇനി ഉള്ള 5 ദിവസവും മഴ ഉണ്ടാകും എന്നറിഞ്ഞിട്ടു കൂടിയും കളി മറ്റൊരു സ്റ്റേഡിയതിലേക്ക് എന്തുകൊണ്ട് മാറ്റി വെക്കുന്നില്ല??
അല്ലേല് കളി postpone എങ്കിലും ചെയ്തൂടെ?
ICC മനപ്പൂര്‍വം മാറ്റി വെക്കാത്തത് ആണോ ഇനി അങ്ങനെ വെല്ല rule ഉണ്ടോ?Already നിശ്ചിച്ച സ്റ്റേഡിയത്തില്‍ തന്നെ കളി വേണമെന്നു…?