ഇന്ത്യയുടെ ആരോപണം തള്ളി ഐസിസി, കിവീസ് താരങ്ങള്‍ക്ക് ക്ലീന്‍ ചീട്ട്

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ ബയോ ബബിള്‍ ലംഘനം നടത്തിയെന്ന ഇന്ത്യയുടെ ആരോപണം തള്ളി ഐസിസി. ടീം ഫിസോയോ ഉള്‍പ്പെടെ ആറ് ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരേയുളള ഇന്ത്യയുടെ ആരോപണമാണ് ഐസിസി തള്ളിയിരിക്കുന്നത്.

ഗോള്‍ഫ് കോഴ്‌സില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ സന്ദര്‍ശനം നടത്തിയതാണ് ഇന്ത്യന്‍ ടീമിന്റെ ആരോപണത്തിന് കാരണം. എന്നാല്‍ ക്വാറന്റീന്‍ സമയം കഴിഞ്ഞ ശേഷമാണ് കിവീസ് ടീമംഗങ്ങള്‍ ഗോള്‍ഫ് കോഴ്‌സ് സന്ദര്‍ശിച്ചതെന്നും ഇത് ബയോ ബളിലുളള താരങ്ങള്‍ക്ക് അനുവാദം ഉളള ഇടമാണെന്നും ഐസിസി വിശദീകരിച്ചു.

താരങ്ങള്‍ തങ്ങുന്ന ഏജീസ് ബൗള്‍ സമുച്ചയത്തിന്റെ പരിധിയില്‍ തന്നെയാണ് ഈ ഗോള്‍ഫ് കോഴ്‌സ് വരുന്നത്. ക്വാറന്റീന്‍ കാലം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇന്ത്യന്‍ ടീമിനും അനുമതി വാങ്ങി ഇത്തരം ബയോ സുരക്ഷിതമായ പരിധിയ്ക്കുള്ളില്‍ വരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്നും ഐസിസി അറിയിച്ചു.

രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി ഇംഗ്ലണ്ട് ബോര്‍ഡ് ഒരുക്കിയിരുന്ന ബയോ ബബിളില്‍ നിന്ന് ഐസിസിയുടെ ബയോ ബബിളിലേക്ക് ന്യൂസിലാണ്ട് തിങ്കളാഴ്ചയാണ് മാറിയത്. ഈ മാസം പതിനെട്ടിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം നടക്കുന്നത്.