സര്‍പ്രൈസ് മാറ്റങ്ങളോടെ ടീം ഇന്ത്യ, ആദ്യംബാറ്റ് ചെയ്യും, എല്ലാ കണ്ണും രോഹിത്തിലേക്ക്

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പര നേരത്തെ തന്നെ ഇന്ത്യ 2-0ത്തിന് സ്വന്തമാക്കിയതിനാല്‍ ആശ്വാസ ജയം തേടിയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മത്സരം ജയിക്കാനായാല്‍ ഐസിസി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാകും.

ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ രണ്ട് മറ്റങ്ങള്‍ വരുത്തിയതായും രോഹിത്ത് ശര്‍മ്മ അറിയിച്ചു.

പേസര്‍മാരായ ഷമിയ്ക്കും സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ ഉമ്രാന്‍ മാലിക്കും യുസ് വേന്ദ്ര ചഹലും പകരക്കാരായി ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡും ടീമിലും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഷിപ്പ്‌ലേയ്ക്ക് പകരം ജേക്കബ് ഡഫ്ഫി കിവീസ ടീമില്‍ ഇടംപിടിച്ചു.

ഇന്‍ഡോറിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. റണ്‍ പറുദീസയായ ഇന്‍ഡോര്‍ കാത്തുവച്ചിരിക്കുന്നത് എന്തായിരിക്കും എന്നാണ് ആരാധകരുടെ ആകാംക്ഷ. പരമ്പര സ്വന്തമാക്കി കഴിഞ്ഞതിനാല്‍ ഇന്ത്യക്ക് ആശങ്കയൊന്നുമില്ല. ബാറ്റര്‍മാര്‍ ഉഗ്രന്‍ ഫോമില്‍. രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ വിശ്വസ്തനായിക്കഴിഞ്ഞു. ലോകകപ്പ് ടീമില്‍ ഇടമുറപ്പിക്കാന്‍ മികച്ച പ്രകടനം നടത്തുകയാവും ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും ലക്ഷ്യം.

ടീം

India: 1 Rohit Sharma (capt), 2 Shubman Gill, 3 Virat Kohli, 4 Ishan Kishan (wk), 5 Suryakumar Yadav, 6 Hardik Pandya, 7 Washington Sundar, 8 Shardul Thakur, 9 Kuldeep Yadav, 10 Yuzvendra Chahal, 11 Umran Malik

New Zealand: 1 Finn Allen, 2 Devon Conway, 3 Henry Nicholls, 4 Daryl Mitchell, 5 Tom Latham (capt & wk), 6 Glenn Phillips, 7 Michael Bracewell, 8 Mitchell Santner, 9 Jacob Duffy, 10 Blair Tickner, 11 Lockie Ferguson

You Might Also Like