വില്യംസണും വീണു, ഇന്ത്യ തിരിച്ചു വരാനുളള ശ്രമത്തില്‍

ഇന്ത്യയ്ക്കെതിരായി കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിട്ടുണ്ട്. 82 റണ്‍സുമായി ടോം ലാഥം പുറത്താവാതെ നില്‍ക്കുന്നു.

89 റണ്‍സെടുത്ത വില്‍ യങ്ങിനെയും 18 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണെയുമാണ് കിവീസിന് നഷ്ടമായത്.

സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ടോം ലാഥത്തെയും വില്‍ യങ്ങിനെയും മടക്കാനായി ഇന്ത്യന്‍ ബൗളര്‍മാര്‍ പതിനെട്ടടവും പ്രയോഗിച്ചു. ഒടുവില്‍ ടീം സ്‌കോര്‍ 151-ല്‍ നില്‍ക്കേ വില്‍ യങ്ങിനെ മടക്കി രവിചന്ദ്ര അശ്വിന്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 214 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത വില്‍ യങ്ങിനെ അശ്വിന്‍ പകരക്കാരനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈയ്യിലെത്തിച്ചു. ആദ്യ വിക്കറ്റില്‍ ലാഥത്തിനൊപ്പം 151 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് യങ് ക്രീസ് വിട്ടത്.

യങ്ങിന് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസണും നിലയുറപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് വില്യംസണെ വീഴ്ത്തി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു. 64 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത കിവീസ് നായകനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2016-ല്‍ ഇംഗ്ലണ്ടിന്റെ അലെസ്റ്റയര്‍ കുക്ക്-ഹസീബ് ഹമീദ് സഖ്യം ചെന്നൈയില്‍ 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ ന്യൂസീലന്‍ഡ് ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഏഴാം തവണ മാത്രമാണ്. ഇതില്‍ രണ്ട് കൂട്ടുകെട്ടിലും ടോം ലാഥം പങ്കാളിയായി.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

https://www.espncricinfo.com/series/new-zealand-in-india-2021-22-1278658/india-vs-new-zealand-1st-test-1278674/live-cricket-score

Live
India vs New Zealand, 1st Test
New Zealand tour of India

NZ 201/2 (86.2 ov)
INDIA 345
Tom Latham* 82(241)
Ross Taylor 4(3)
Axar Patel 0/33 (14.2 ov)
Day 3 – Session 2: New Zealand trail by 144 runs.

You Might Also Like