താപ്പ ഹീറോയായി, മ്യാന്‍മാറിനെ തകര്‍ത്ത് ഇന്ത്യ

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജയം. മ്യാന്മാറിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ജയിച്ചത്. അനിരുദ്ധ് താപയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

ഇംഫാലില്‍ നടന്ന മത്സരത്തില്‍ കളിയുടെ മേധാവിത്വം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും ഒന്നും ഗോളിലെത്തിക്കാന്‍ ആയില്ല. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു. സുനില്‍ ഛേത്രി തന്നെ രണ്ടു തവണ ഗോളിന് അടുത്ത് എത്തിയെങ്കില്‍ നഷ്ടപ്പെടുത്തി.

മത്സരം ആദ്യ പകുതിക്ക് പിരിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോള്‍ ആയിരുന്നു ഇന്ത്യയുടെ ഗോള്‍ വന്നത്. വലതുവിങ്ങില്‍ നിന്ന് വന്ന ക്രോസ് പെനാള്‍ട്ടി ബോക്‌സിലേക്ക് ഓടിയെത്തിയ താപ വകണ്ണ് ലക്ഷ്യമാക്കി പായിച്ചു.

രണ്ടാം പകുതിയിലും ഇന്ത്യ ആക്രമണം തുടര്‍ന്നു. മത്സരത്തിന്റെ 74ാം മിനുട്ടില്‍ താപയുടെ പാസില്‍ നിന്ന് ഛേത്രി വല കുലുക്കിയെങ്കിലും ഒഫ് സൈഡില്‍ കുടുങ്ങി. ഇതിന് ശേഷവും ഇന്ത്യയ്ക്ക് അനായാസ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മാര്‍ച്ച് 28ന് കിര്‍ഗിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

You Might Also Like