ആരും അവന് വലിയ വില നല്‍കിയിരുന്നില്ല, സുന്ദര്‍ പ്രതികാരം ചെയ്യുകയാണ്

പ്രണവ് തെക്കേടത്ത്

ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ടീമിലേക്കുള്ള അരങ്ങേറ്റം ,അവിടെ ഗാബയില്‍ എന്നും ഇന്ത്യന്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്നൊരു പാര്‍ട്ണര്‍ഷിപ്പിലൂടെ അയാള്‍ താക്കൂറിനൊപ്പം ഹൃദയത്തില്‍ കയറുകയാണ്. സെക്കന്റ് ഇന്നിങ്‌സില്‍ പന്തിനൊപ്പം നിര്‍ണായകമായ 22 റണ്ണുകള്‍ , ബോളെടുത്തപ്പോള്‍ സ്വന്തമാക്കിയ 4 വിക്കറ്റുകളില്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിലയേറിയ വിക്കറ്റും.

തന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ രാജ്യത്തിന്റെ ഐതിഹാസിക വിജയത്തിന്റെ ഭാഗമാവുമ്പോള്‍ അവിടെ അദ്ദേഹവും വ്യക്തിഗത പ്രകടനങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് ….

തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിലും സുന്ദര്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ഭംഗിയായി വിനിയോഗിക്കുകയാണ്……..

പ്രതിഭകളാല്‍ സമ്പന്നമായ ടീമില്‍ ഓരോ അവസരങ്ങളും വളരെ വിലപെട്ടതാണെന്ന് അദ്ദേഹം പെട്ടെന്ന് തന്നെ മനസ്സിലാക്കുന്നുണ്ട് …..

തന്റെ ഈ ചെറിയ ടെസ്റ്റ് കരിയറില്‍ ഇതിനകം തന്നെ മൂന് അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കുകയാണ്. എതിരാളികള്‍ പെട്ടെന്നവസാനിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാളിലെ ആ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ ഓര്‍മിപ്പിക്കുന്ന കഴിവുകള്‍ റന്‍സുകള്‍ കണ്ടെത്തുന്നുണ്ട് …

ക്രീസിലെ ഡെപ്ത് മനോഹരമായി ഉപയോഗിച്ചു സ്പിന്നേഴ്സിനെ നേരിടുമ്പോള്‍ ,ഫാസ്റ്റ് ബോളേഴ്‌സിനെതിരെ തന്റെ ഡിഫെന്‍സിനെ പൂര്‍ണമായി വിശ്വസിക്കുകയാണ് , അവിടെ അവര്‍ക്കെതിരെ പെര്‍ഫെക്ഷനോടെ ഡ്രൈവുകള്‍ എക്‌സിക്യൂട്ട് ചെയ്യുന്നുണ്ട് ….


സമ്മര്‍ദത്തില്‍ അടിപതറാതെ നേടുന്ന ഈ റണ്ണുകള്‍ സമ്മാനിക്കുന്നത് പ്രതീക്ഷകളാണ്..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like