ഒറ്റ നോട്ടത്തില്‍ ശാന്തമായിരുന്നു ആ ഇന്നിംഗ്‌സ്, എന്നിട്ടും എന്ത് വേഗതയായിരുന്നു

സന്ദീപ് ദാസ്

ഒറ്റനോട്ടത്തില്‍ രോഹിത് ഗുരുനാഥ് ശര്‍മ്മയുടെ ഇന്നിംഗ്‌സ് ശാന്തമായിരുന്നു. ലോഫ്റ്റഡ് ഷോട്ടുകളില്ല. ഒരുപാട് തവണയൊന്നും സ്റ്റെപ്പൗട്ട് ചെയ്തില്ല.

എന്നിട്ടും അയാള്‍ 63 പന്തുകളില്‍ അര്‍ദ്ധസെഞ്ച്വറി തികച്ചു! ഇതാണ് രോഹിതിന്റെ ഗുണം. അപ്പോള്‍ അയാള്‍ ശരിക്കും ആക്രമിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി?

രാത്രിയില്‍ പിങ്ക് ബോളുമായി ആന്‍ഡേഴ്‌സനും ബ്രോഡും ആര്‍ച്ചറും സ്റ്റോക്‌സും വന്നപ്പോള്‍ അപകടം മണത്തിരുന്നു. പക്ഷേ ഇന്ത്യ രോഹിതിന്റെ ചിറകിലേറി വലിയ പരിക്കുകളില്ലാതെ ആദ്യ ദിനം അവസാനിപ്പിച്ചിരിക്കുകയാണ്.

ചെന്നൈയിലെ സ്പിന്‍ പരീക്ഷ രോഹിത് ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. മൊട്ടേറയിലെ പേസ്-സ്പിന്‍ പരീക്ഷ ഹിറ്റ്മാന്‍ റാങ്കോടെ പാസാവുമോ? പാസാവും എന്നാവും ഇന്ത്യയുടെ പ്രതീക്ഷ.

ഇങ്ങനെപോയാല്‍ രോഹിത് ടെസ്റ്റ് ടീമിന് വലിയ മുതല്‍ക്കൂട്ടായിരിക്കും. ഒരു സെഷന്‍ കൊണ്ട് ഒരു ടെസ്റ്റിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like