മൂന്ന് പുതുമുഖങ്ങള്‍, സൂര്യയ്ക്ക് അരങ്ങേറ്റം, ഇന്ത്യന്‍ ഏകദിന ടീം പ്രഖ്യാപിച്ചു

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലാം ടി20യില്‍ അരങ്ങേറി തകര്‍പ്പന്‍ പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ സഹോദരനും ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയും പേസര്‍ പ്രസിദ്ധ് കൃഷ്ണയുമാണ് ടീമിലെ പുതുമുഖങ്ങള്‍.

പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഏകദിന ടീമില്‍ തിരിച്ചത്തി. മൂന്ന് പ്രധാന താരങ്ങലെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വിവാഹത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുന്ന ജസ്പ്രീത് ബുംറയാണ് ഒരാള്‍. ഐപിഎല്ലിലായിരിക്കും ഇനി ബുംറയുടെ മടങ്ങിവരവെന്ന് ഇതോടെ ഉറപ്പായി. പരിക്ക് കാരണം രവീന്ദ്ര ജഡേജയെയും പരിഗണിച്ചിട്ടില്ല. പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ ഇടംപിടിച്ചിട്ടില്ല.

ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ യുവതാരം ശുഭ്മാന്‍ ഗില്‍, പേസര്‍ ടി നടരാജന്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിഷബ് പന്തിനെയും കെഎല്‍ രാഹുലിനെയും വിക്കറ്റ് കീപ്പര്‍മാര്‍ എന്ന നിലയിലും കൂടിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചില്ല. യുവതാരം ശാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്.

ടീം: