അവനില്‍ ഇന്ത്യ നടത്തിയ ഇന്‍വെസ്റ്റമെന്റ് വെറുതെയായില്ല, അസാധ്യ പവറും ടൈമിംഗും

Image 3
CricketTeam India

സംഗീത് ശേഖര്‍

ജെയിംസ് ആന്‍ഡേഴ്‌സനെന്ന മാസ്റ്റര്‍ ബൗളര്‍ക്കെതിരെയൊരു റിവേഴ്സ് ലാപ് കളിക്കാനുള്ള ധൈര്യം വേറെയൊരു ഫോര്‍മാറ്റില്‍ ഇന്നത്തെയൊരു യുവബാറ്റ്സ്മാന്‍ കാട്ടില്ലെന്നു ഉറപ്പിച്ച് പറയാന്‍ പറ്റില്ലെങ്കിലും ടെസ്റ്റില്‍ ന്യുബോളില്‍ ആന്‍ഡേഴ്‌സനെതിരെയൊരു റിവേഴ്സ് ലാപ്പ് കളിക്കാനുള്ള ധൈര്യവും അത് ഭംഗിയായി എക്സിക്യുട്ട് ചെയ്യാനുള്ള സ്‌കില്ലും റിഷഭ് പന്തെന്ന ബാറ്റ്സ്മാനല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

സച് എ ബ്രില്യന്റ് ഷോട്ട് & ദിസ് ഗൈ ഈസ് എ ബ്രില്യന്റ് പ്ലെയര്‍.

രോഹിത് ശര്‍മയുടെ കണ്‍ട്രോള്‍ഡ് ഇന്നിംഗ്‌സ് ഇന്ത്യയെ ഇംഗ്ലണ്ടിന്റെ സ്‌കോറിനു അല്പം പുറകിലായിട്ടെങ്കിലും എത്തിക്കുമെന്ന അവസ്ഥയില്‍ നിന്നും ഇന്ത്യ അനായാസം ഇംഗ്ലണ്ട് സ്‌കോറിനെ മറികടന്നപ്പോള്‍ ഇംഗ്‌ളീഷ് ബാറ്റിങ്ങ് നിരയും ഇന്ത്യന്‍ ബാറ്റിംഗ് നിരയുമായുള്ള വ്യത്യാസമായത് റിഷഭ് പന്തായിരുന്നു.

പവര്‍ &ടൈമിംഗ്, മോശം പന്തുകള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്നു ഉറപ്പ് വരുത്തിയതിനൊപ്പം ബൗളറുടെ മികച്ച പന്തുകളും അനായാസം ബൗണ്ടറി കടത്തി കൊണ്ടിരുന്ന പന്ത് ഡോമിനേറ്റ് ചെയ്ത ദിവസം ഇംഗ്‌ളീഷ് ബൗളര്‍മാര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.

ടെസ്റ്റ് മാച്ചുകളില്‍ രണ്ടു ടീമുകളും ഏകദേശം തുല്യനിലയില്‍ നില്‍ക്കുന്ന അവസ്ഥയില്‍, അല്ലെങ്കില്‍ എതിര്‍ ടീമിനു ഓസ്ട്രേലിയക്ക് മേല്‍ അല്പം അഡ്വാന്റെജ് ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ മൊമെന്റം ഓസ്ട്രേലിയക്ക് അനുകൂലമായി തിരിച്ചു വിട്ടു കൊണ്ടിരുന്ന ആദം ഗില്‍ക്രിസ്റ്റിന്റെ ഇന്നിംഗ്‌സുകള്‍ ഓര്‍മപ്പെടുത്തി റിഷഭ് പന്ത്.

ഒന്നോ രണ്ടോ സെഷന്‍ കൊണ്ട് ടെസ്റ്റിന്റെ ഗതി നിര്‍ണയിക്കാന്‍ കെല്‍പുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍ എന്ന് നിസ്സംശയം പറയാം. ഇന്ത്യന്‍ ക്രിക്കറ്റിങ് സിസ്റ്റം ഈ യുവപ്രതിഭയില്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് പാഴായി പോയിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനങ്ങള്‍. റിഷഭ് പന്ത്, അണ്‍ കണ്‍വന്‍ഷനലായിരിക്കുമ്പോഴും അസാധ്യമായ രീതിയില്‍ എഫ്ക്റ്റീവ് ആകുന്നൊരു ഇമ്പാക്ട് പ്ലെയര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍