അപ്രതീക്ഷിതം!, സര്‍പ്രൈസ് താരം ടീം ഇന്ത്യയില്‍, ടോസ് വിജയം ഇംഗ്ലണ്ടിന്

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും ഇഷാന്ത് ശര്‍മയും തിരിച്ചെത്തി. ഒപ്പം ഷഹബാസ് നദീം പുതുമുഖമായി അപ്രതീക്ഷിതമായി ടീമില്‍ ടീമിലെത്തിയതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.
ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ടീമില്‍ നിന്നും മൂന്നു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നേരിടുന്നത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്സ്, റോറി ബേണ്‍സ് എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ കടന്നെത്തി.
കരുതിയതുപോലെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുംതന്നെ ടീം ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ബാറ്റിങ് നിരയില്‍ കോഹ്ലി എത്തിയതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളില്ല. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവര്‍ മധ്യനിര കാക്കും.
മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഷഹബാസ് നദീം, രവിചന്ദ്രന്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരുടെ കോളം പൂര്‍ത്തിയാക്കുന്നു.
ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍. ഭുംറയുടെ ആദ്യ ഹോം ടെസ്റ്റ് കൂടിയാണ് ഇന്നത്തേത്. .
ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ബെന്‍ സ്റ്റോക്ക്സ്, ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ് എന്നിവര്‍ ലങ്കന്‍ പര്യടനത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യ:
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രാഹനെ (ഉപനായകന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, ഷഹബാസ് നദീം.
ഇംഗ്ലണ്ട്:
റോറി ബേണ്‍സ്, ഡോമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട് (നായകന്‍), ബെന്‍ സ്റ്റോക്ക്സ്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഡോമിനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്സണ്‍.