ജഡേജയുടെ സ്ഥാനം പിടിക്കാന്‍ ടീം ഇന്ത്യയില്‍ കടുത്ത പോരാട്ടം

സംഗീത് ശേഖര്‍

ചെപ്പോക്കില്‍ നടന്ന അവസാന ടെസ്റ്റിലും ഇംഗ്ലണ്ടാണ് ഇന്ത്യയെ നേരിട്ടത് . . കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ അന്ന് ഇന്നിംഗ്‌സ് വിജയം നേടിയ ഇന്ത്യക്ക് വേണ്ടി ജഡേജ ബൗളിങ്ങിലും ബാറ്റിങ്ങിലും നിര്‍ണായകമായ സംഭാവന നല്‍കുകയും ചെയ്തു. 5 സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ + വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ +ഓള്‍ റൗണ്ടര്‍ + 4 ബൗളര്‍മാര്‍ എന്ന രീതിയില്‍ ഇറങ്ങിയ അന്നത്തെ ടീമിന്റെ അതെ ഘടന തന്നെയായിരിക്കും ഇത്തവണയും ഇന്ത്യ പിന്തുടരുക എന്ന് കരുതുന്നു.

രോഹിത് ശര്‍മ്മ , ശുഭ്മാന്‍ ഗില്‍ , ചേതേശ്വര്‍ പൂജാര , വിരാട് കോഹ്ലി , രഹാനെ , റിഷഭ് പന്ത്, അശ്വിന്‍ , ഇഷാന്ത് ശര്‍മ്മ ,ജസ്പ്രീത് ബുമ്ര, .9 പേര്‍ വലിയ സംശയങ്ങളില്ലാതെ ഇടം പിടിക്കുമ്പോള്‍ രവീന്ദ്ര ജഡേജ ഒഴിച്ചിട്ടിരിക്കുന്ന ഓള്‍ റൗണ്ടര്‍ സ്‌പോട്ടും നാലാം ബൗളറുടെ സ്പോട്ടുമാണ് ശ്രദ്ധാകേന്ദ്രമാവുക. വാഷിംഗ്ടണ്‍ സുന്ദര്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഫോമിന്റെ ബലത്തില്‍ ഓള്‍ റൗണ്ടര്‍ സ്‌പോട്ടിനു ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട് .

രണ്ട് സ്പിന്നര്‍, രണ്ട് പേസര്‍ ഇക്വേഷനില്‍ നിന്ന് മാറി മൂന്നാം പേസറെ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ സിറാജ് ഉറപ്പായും ഇടം പിടിച്ചേക്കും. പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന ചെന്നൈയില്‍ കുല്‍ദീപ് യാദവിന് നറുക്ക് വീഴാനും സാധ്യതയുണ്ട് .

ഹാര്‍ദ്ദിക് ആദ്യ ടെസ്റ്റ് കളിക്കാനുള്ള സാധ്യതയില്ലാത്തത് കൊണ്ട് കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ ഇടം പിടിക്കാനല്ലേ സാധ്യത

രോഹിത് ശര്‍മ്മ
ശുഭ് മാന്‍ ഗില്‍
പൂജാര
കോഹ്ലി
രഹാനെ
പന്ത്
വാഷിംഗ്ടണ്‍ സുന്ദര്‍
അശ്വിന്‍
കുല്‍ദീപ് യാദവ്
ബുമ്ര
ഇഷാന്ത്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like