ഒറ്റനോട്ടത്തില്‍ ബ്ലണ്ടര്‍ എന്ന് തോന്നിപ്പിക്കും പക്ഷെ ആ തീരുമാനങ്ങള്‍ കൃത്യമായിരിക്കും, ഒരു രക്ഷയുമില്ല

Image 3
CricketCricket News

അമല്‍ കൃഷ്ണന്‍

പൊതുവെ വേള്‍ഡ് ക്ലാസ്സ് എന്നൊക്കെ പറയാനുള്ള നിലവാരം ഉള്ള അമ്പയര്‍മാര്‍ കുറവാണ് ഇന്ത്യക്ക്. എന്നാല്‍ ഈ മനുഷ്യന്‍ ഒരു രക്ഷയുമില്ല. പ്രത്യേകിച്ച് ഈ സീരീസില്‍.

ഒറ്റ നോട്ടത്തില്‍ ബ്ലണ്ടര്‍ എന്ന് നമുക്ക് തോന്നിയെക്കാവുന്ന പല ഡിസിഷന്‍സും കറക്റ്റ് ആയിട്ട് പുള്ളി എടുക്കുന്നത് കണ്ടു.

ഇങ്ങേര്‍ക്കെതിരെ റിവ്യൂ പോകുന്നത് മിക്കതും റിവ്യൂ നഷ്ടമാകുന്നതും കാണാന്‍ പറ്റി. എലൈറ്റ് പാനലില്‍ സ്ഥാനം കിട്ടിയത് അര്‍ഹത ഉള്ളത് കൊണ്ട് തന്നെയാണെന്ന് തെളിയിക്കുന്ന തീരുമാനങ്ങള്‍.

Icc എലൈറ്റ് പാനലില്‍ കയറിയ ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ് നിതിന്‍ മേനോന്‍. 2020ല്‍ 36ആം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇത് വരെ 3 ഇന്ത്യന്‍ അമ്പയര്‍മാര്‍ക്കേ ഈ അവസരം കിട്ടിയിട്ടുള്ളൂ.

 

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്