ഏതൊരു നായകന്റേയും സ്വപ്‌നമാണ് അവനെ പോലൊരാള്‍, ടീം ആവശ്യപെടുന്നതെന്തും അയാള്‍ നല്‍കും

പ്രണവ് തെക്കേടത്ത്

ഏതൊരു നായകന്റെയും സ്വപ്നമാണ് ബെന്‍ സ്റ്റോക്ക്സിനെ പോലുള്ള മുഖങ്ങള്‍, തന്റെ കയ്യിലുള്ളതെല്ലാം അവസാന ശ്വാസം വരെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനുള്ള മനസുള്ളവന്‍ ,നായകന്‍ സമ്മര്ദങ്ങളിലൂടെ നടന്നു നീങ്ങുമ്പോള്‍ ആശ്വാസമാവുന്നവന്‍ ..

ഒരൊറ്റ സ്‌പെഷ്യലിസ്‌റ് ഫാസ്റ്റ് ബോളറുമായി യുദ്ധം നയിക്കാനിറങ്ങിയ ആ നായകന് വേണ്ടി അയാള്‍ അയാളുടെ ഹൃദയം നല്‍കുകയാണ് …

40 ഡിഗ്രിയോട് അടുക്കുന്ന ചൂടിലും അയാള്‍ റണ്‍ അപ്പിന്റെ വേഗത കുറയ്ക്കാതെ ഓടിയടുക്കുകയാണ് ..ബാറ്റിങ്ങിലെ കൗണ്ടര്‍ അറ്റാക്കിങ് ഫിഫ്റ്റി കൂടാതെ ,ആരും കൊതിക്കുന്ന ഇന്‍സ്വിങ്ങറില്‍ രോഹിതിനെ മടക്കി അവരെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നവന്‍ …..

അയാളോട് ആ ടീം ആവശ്യപെടുന്നതെന്തും നല്‍കാനുള്ള മനസ്സോടെ ആ യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും ….

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്

 

You Might Also Like