പുതിയ ക്യാപ്റ്റന്‍, സര്‍പ്രൈസ് താരത്തെ തിരിച്ചുവിളിച്ചു, മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ വന്‍ പരീക്ഷണം

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍. പരിക്കേറ്റ് രോഹിത്ത് ശര്‍മ്മ പുറത്തായതോടെ കെഎല്‍ രാഹുല്‍ ആകും ഇന്ത്യയെ മൂന്നാം ഏകദിനത്തില്‍ നയിക്കുക. ടീമിലേക്ക് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചത് സര്‍പ്രൈസായി. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധകളിലൊന്നും ഇല്ലാത്ത താരമാണ് കുല്‍ദീപ്. കുല്‍ദീപിന് ഇന്ത്യന്‍ ടീമിലേക്ക് ശക്തിയുക്തം മ്ടങ്ങിവരാനുളള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്.

അതെസമയം രോഹിത് ടെസ്റ്റ് പരമ്പരയിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. രോഹിത്തിന് പുറമെ പേസര്‍ ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവരും മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ഇരുവരും വൈകാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തും.

ദീപക് ചാഹറിന് ഇടതു തുടയിലെ പേശികള്‍ക്കും കുല്‍ദീപ് സെന്നിന് പുറത്തുമാണ് പരിക്കേറ്റത്. പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിനും നേരിയ പരിക്കുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ് സൂചന.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഏകദിന പരമ്പര 2-0ന് കൈവിട്ടിരുന്നു. അവസാന മത്സരം ഇന്ത്യയ്ക്ക് പരീക്ഷിക്കാനുളള അവസരമാണ്.

ഇതിന് പുറമെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന മുഹമ്മദ് ഷമിയും പരിക്കേറ്റ് പിന്‍മാറിയിരുന്നു. ഷമിക്ക് പകരം പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത് കളിച്ചില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി എ ടീം ഓപ്പണര്‍ അഭിമന്യു ഈശ്വരനെ പരിഗണിക്കുമെന്നാണ് സൂചന.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: KL Rahul (C) (WK), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Umran Malik, Kuldeep Yadav.

 

You Might Also Like