ഞെട്ടിച്ച് ടീം ഇന്ത്യ, ഉച്ചക്ക് മുമ്പ് കടുവകളെ കൊന്ന് കുഴിച്ചുമൂടി, വിജയലക്ഷ്യം 95 റണ്‍സ്

Image 3
CricketCricket NewsFeatured

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ ഇന്ത്യ 146 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ 51 റണ്‍സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.

മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുംറയും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ആണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി. ബുംറ 10 ഓവറില്‍ 17 റണ്‍സ് വഴങ്ങിയും അശ്വിന്‍ 15 ഓവറില്‍ 50 റണ്‍സ് വഴങ്ങിയും ജഡേജ 10 ഓവറില്‍ 34 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ബംഗ്ലാദേശിനായി ഷദ്മാന്‍ ഇസ്ലാം അര്‍ധ സെഞ്ച്വറി നേടി. 101 പന്തില്‍ 10 ഫോറടക്കം 50 റണ്‍സാണ് ഷദ്മാന്‍ ഇസ്ലാം നേടിയത്. മുഷ്ഫിഖുര്‍ റഹീം 37ഉം നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 19ും സാക്കിര്‍ ഹസന്‍ 10ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ അതിവേഗം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സും നേടിയിരുന്നു. ഒന്നര ദിവസം മാത്രമാണ് കാണ്‍പൂര്‍ ടെസ്റ്റ് നടന്നത്.