പാതി ജയിച്ച് ബംഗ്ലാദേശ്, ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റം, ഇതാ പോരാട്ടം തുടങ്ങി
ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്‍തോ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ ചെപ്പോക്കിലാണ് ആദ്യ മത്സരം നടക്കുന്നത്.
ഇന്ത്യയ്ക്കായി യുവ പേസര്‍ ആകാശ് ദീപ് അരങ്ങേറും. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും സര്‍ഫറാസ് ഖാനും ഇന്ത്യന്‍ നിരയില്‍ നിന്ന് പുറത്തായി.
ക്യാപ്റ്റന്‍ രോഹിത്തിന് പുറമെ യശ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. പന്ത് കീപ്പറായും ടീമിലുണ്ട്. അശ്വിനും ജഡേജയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി കളിക്കുമ്പോള്‍ ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ഭുംറ എന്നിവരാണ് പേസര്‍മാര്‍.
പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാനെത്തുന്നത്. ചെന്നൈയിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.