സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി, ഓസീസിനെ നേരിടുന്ന ടീം ഇന്ത്യ ഇങ്ങനെ
യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30നാണ് മത്സരം. ആദ്യ സന്നാഹ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരെ ഇറങ്ങിയ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്തിയേക്കും. ഇഷാന്‍ കിഷന് പകരം രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. രാഹുല്‍ ചഹര്‍ രണ്ടാം സന്നാഹ മത്സരത്തിലുള്ള ടീമില്‍ ഇടം നേടിയേക്കില്ല. രവീന്ദ്ര ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും
അശ്വിന് പകരമാകും വരുണ്‍ ചക്രവര്‍ത്തി കളിയ്ക്കുക. ഹര്‍ദിക് പാണ്ഡ്യക്ക് രണ്ടാം സന്നാഹ മത്സരത്തില്‍ ഇടം നേടാനുള്ള സാധ്യത വിരളമാണ്. ശര്‍ദുള്‍ താക്കൂറും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. എന്നാല്‍ ആദ്യ കളിയില്‍ കണക്ട് ചെയ്യാന്‍ പ്രയാസപ്പെട്ട ഹര്‍ദിക്കിന് താളം കണ്ടെത്താന്‍ സന്നാഹ മത്സരത്തില്‍ ഒരു അവസരം കൂടി നല്‍കാനും സാധ്യതയുണ്ട്.
ഇംഗ്ലണ്ടിന് എതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയത്തിലേക്കാണ് ഇന്ത്യ എത്തിയത്. ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 188 റണ്‍സ് ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 24 പന്തില്‍ നിന്ന് 51 റണ്‍സുമായി കെഎല്‍ രാഹുലും 46 പന്തില്‍ നിന്ന് 70 റണ്‍സുമായി ഇഷാന്‍ കിഷനും ഇവിടെ ഇന്ത്യക്ക് വേണ്ടി തിളങ്ങി.
ന്യൂസിലാന്‍ഡിന് എതിരെ അവസാന പന്തില്‍ ജയം പിടിച്ചാണ് ഓസ്ട്രേലിയ വരുന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 158 റണ്‍സ്. ഒരു പന്ത് ശേഷിക്കെയാണ് ഓസ്ട്രേലിയക്ക് ജയം നേടാനായത്.
ഇന്ത്യയുടെ സാധ്യത ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവി, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ.