ഇനി ഓസീസ് തോല്‍ക്കാത്ത ഗാബ പിടിക്കണം, നെഞ്ചിന്‍കൂട് നോക്കിയെറിഞ്ഞവര്‍ക്ക് മറുപടി നല്‍കണം

അമല്‍ കൃഷ്ണന്‍

കളിക്ക് മുന്നേയും കളിക്കിടയിലും ഉയര്‍ന്നു വന്ന ചോദ്യങ്ങളൊരുപാടായിരുന്നു.

രോഹിത് ഓവര്‍സീസില്‍ ഓപ്പണിങ്ങിനു വേണോ.. പൂജാരയുടെ ഓവര്‍ ഡിഫെന്‍സീവ് ശൈലി ടീമിന് മോശമാണോ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ കളിക്കാനുള്ള കഴിവൊക്കെ പന്തിനുണ്ടോ, എന്തിനാ വിഹാരിയെ ഇത്ര കണ്ട് ബാക്ക് ചെയുന്നത്, അങ്ങനെ അങ്ങനെ പലതും..

ഒരൊറ്റ ദിവസം കൊണ്ട് എല്ലാറ്റിനുമുള്ള ഉത്തരം കാണാന്‍ പറ്റി. ശരിക്കും പറഞ്ഞാല്‍ തോല്‍വി അല്ലാതെ വേറൊന്നും ആരും പ്രതീക്ഷിച്ചു കാണില്ല. വെറുമൊരു ചടങ്ങ് മാത്രം ആയേക്കാവുന്നൊരു ചേസ് ആണ് ഒരു ഘട്ടത്തില്‍ വിജയിക്കുമോ എന്നു വരെ തോന്നിപ്പിച്ചത്..

ആദ്യ ഇന്നിങ്‌സിലെ മെല്ലെപ്പോക്കിന് വിമര്‍ശങ്ങള്‍ നേരിട്ടപ്പോഴും അതിലും മികച്ചൊരു ഇന്നിങ്‌സ് കളിച്ചു രണ്ടാം ഇന്നിങ്‌സില്‍ ടീമിനെ ആങ്കര്‍ ചെയ്ത പൂജാരയും കൈമുട്ടിനേറ്റ പരിക്കിന്റെ വേദനയിലും തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ച പന്തും പിന്നീട് പ്രതീക്ഷകള്‍ അസ്തമിച്ചു തോല്‍ക്കാന്‍ എത്ര നേരം എന്ന് കരുതി ഇരുന്നപ്പോ ഒറ്റക്കാലിലും നിന്ന് പൊരുതിയ വിഹാരിയും നെഞ്ചിന്‍കൂട് നോക്കി എറിഞ്ഞപ്പോഴും ധൈര്യം ചോരാതെ നിന്ന് പൊരുതിയ അശ്വിനും പിന്നെ ഒരു വിരല്‍ ഒടിഞ്ഞിട്ടു പോലും ഇന്‍ജെക്ഷന്‍ വച്ചു പൊരുതാന്‍ നിന്ന ജഡേജയും..

Never say die attitude

കാലങ്ങളാളം ഓര്‍ക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ ഉണ്ട് ഈ കളിയില്‍.

ഒരുപാട് ചരിത്ര വിജയങ്ങളെക്കാള്‍ ഏറെ പ്രിയം ഈ പൊരുതി നേടിയ സമനില തന്നെയാണ്.

ഇനി അടുത്ത കളി ഓസ്സീസ് 1988ന് ശേഷം ഇത് വരെ തോല്‍വി അറിയാത്ത ഗാബ്ബയില്‍. Platform for the 4th test is perfectly set.

കടപ്പാട്: സ്‌പോട്‌സ് പരഡൈസോ ക്ലബ്

You Might Also Like