ഇന്ത്യയെ നേരിടാന്‍ സന്നാഹ മത്സരം വേണ്ട, വന്‍ ആത്മവിശ്വാസവുമായി ഓസ്‌ട്രേലിയ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയില്‍ തങ്ങളുടെ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പരിശീലനത്തിനായി സന്നാഹ മത്സരത്തിന്റെ ആവശ്യമില്ലെന്ന് ഓസ്ട്രേലിയയുടെ മുഖ്യ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആണ് നിര്‍ണ്ണായകമായ പരമ്പര ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ പര്യടനം നടത്തുന്നതിന് മുമ്പ് , മെല്‍ബണിലെ പിച്ചുകളിലാണ് ഓസ്‌ട്രേലിയ പരിശീലനം നടത്തിയത്. അന്ന് അവര്‍ 1-0 ന് വിജയിച്ചു. ഇന്ത്യയില്‍ പര്യടനം നടത്തുന്നതിനും ഫെബ്രുവരി 9 മുതല്‍ നാഗ്പൂരില്‍ പരമ്പര ആരംഭിക്കുന്നതിനും മുമ്പ് ഇതേ പരീക്ഷണം ആവര്‍ത്തിക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം.

സിഡ്നിയില്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ക്കായി മൂന്ന് ദിവസത്തെ ക്യാമ്പ് ഉണ്ടായിരിക്കു പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍ പറയുന്നു.

2017-ല്‍, ദുബായിലെ ഐസിസി അക്കാദമിയില്‍ പ്രത്യേകം തയ്യാറാക്കിയ പിച്ചുകളില്‍ പത്ത് ദിവസത്തെ ഇടവേളയുടെ സമയത്ത് ഓസ്ട്രേലിയ ഇന്ത്യ ടെസ്റ്റിനായി തയ്യാറെടുത്തു. അവര്‍ ജയിച്ച പൂനെയിലെ ആദ്യ ടെസ്റ്റ് കളിക്കുന്നതിന് മുമ്പ്, സന്ദര്‍ശകരായ ഓസ്ട്രേലിയക്കാര്‍ ഇന്ത്യ ‘എ’യ്ക്കെതിരെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസത്തെ പര്യടന മത്സരം കളിച്ചു. എന്നാല്‍, പിന്നീട് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുനെയിലെ തോല്‍വിയില്‍ നിന്ന് കരകയറി 2-1ന് പരമ്പര സ്വന്തമാക്കി.

”ഒരു ടൂര്‍ ഗെയിമും വിദേശ ടൂറുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങള്‍ കഴിഞ്ഞ കുറച്ച് സീരീസുകളിലായി ചെയ്യുന്ന കാര്യമല്ല. ആ മാച്ച് പ്രാക്ടീസ് ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ആദ്യ മത്സരത്തിന് ഒരാഴ്ച മുമ്പ് ഞങ്ങള്‍ ഇന്ത്യയിലേക്ക് പോകും. തയ്യാറെടുപ്പിനായി കൂടുതല്‍ സമയം ഞങ്ങള്‍ക്ക് വേണ്ട.’ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് പറഞ്ഞു.

You Might Also Like