അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഓസ്ട്രേലിയക്കെതിരെ നിര്‍ണ്ണായക നാലാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് മാത്യൂ വെയ്ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിചയ സമ്പന്നരായ താരങ്ങളൊന്നുമില്ലാതെയാണ് ഓസ്ട്രേലിയ നാലാം ടി20യ്ക്ക് ഇറങ്ങുന്നത്.
സ്റ്റോണ്‍സ്, മാക്സ് വെല്‍ റിച്ചാര്ഡ്സണ് എന്നിവര്‍ക്ക് പകരം ക്രിസ് ഗ്രീന്‍, മെക്ഡെര്മോത്ത്, ഡ്വാര്ഷീസ് എന്നിവരാണ് ഓല്ട്രേലിയക്കായി കളിക്കുന്നത്.
ഇന്ത്യന്‍ നിരയിലും നിരവധി മാറ്റമുണ്ട്. മുകേഷ് കുമാര്‍, ദീപക് ചഹര്‍, ശ്രേയസ് അയ്യര്‍, ജിതേഷ് ശര്‍മ്മ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു. പ്രസീദ്ധ് കൃഷ്ണ, അര്‍ഷദീപ് സിംഗ്, തിലക് വര്‍മ്മ എന്നിവര്‍ പുറത്തായി.
നിലവില്‍ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ആദ്യ രണ്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടി20യില്‍ ഓസ്ട്രേലിയയാണ് ജയിച്ചത്.
ടീം
Australia: 1 Josh Phillippe, 2 Travis Head, 3 Ben McDermott, 4 Aaron Hardie, 5 Tim David, 6 Matthew Short, 7 Matthew Wade, 8 Ben Dwarshuis, 9 Chris Green, 10 Jason Behrendorff, 11 Tanveer Sangha
India: 1 Yashasvi Jaiswal, 2 Ruturaj Gaikwad, 3 Shreyas Iyer, 4 Suryakumar Yadav, 5 Jitesh Sharma, 6 Rinku Singh, 7 Axar Patel, 8 Deepak Chahar, 9 Ravi Bishnoi, 10 Avesh Khan, 11 Mukesh Kumar