സധ്യതകള്‍ ഇങ്ങനെ നശിപ്പിക്കാനാകുമോ, പറയാതെ വയ്യ കളി കൈവിട്ട നിലയില്‍ ആയി ഇന്ത്യ

ജോര്‍ജ് തോമസ് ചാത്തോലില്‍

ഓസ്‌ട്രേലിയ ഡ്രൈവിംഗ് സീറ്റില്‍…

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മികച്ച ബൗളിങ്ങിലൂടെ ഓസീസിനെ 338 റണ്‍സിന് പിടിച്ച് നിര്‍ത്തുകയും ശേഷം മൂന്നാം ദിനമായ ഇന്ന് തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനത്തിലൂടെ 195/4 എന്ന നിലയില്‍ എത്തുകയും ചെയ്ത ശേഷം കളി അവസാനിക്കുമ്പോ കളി കൈവിട്ട നിലയില്‍ ആയി ഇന്ത്യ.

സാധ്യതകള്‍ ഇനിയും ഒരുപാട് ഉണ്ടെങ്കില്‍ പോലും ഇപ്പോ കളിയുടെ സ്റ്റിയറിംഗ് ഓസീസിന്റെ കയ്യില്‍ തന്നെയാണ്. അവരുടെ ബാറ്റ്സ്മാന്‍മാര്‍ വിചാരിക്കുന്നിടത്തേക്ക് കളി കൊണ്ടുപോയാല്‍, ഒരു തിരിച്ച് വരവ് ഇന്ത്യക്ക് ദുഷ്‌കരമാകും. ഓസീസിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എത്രയും വേഗം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നാലാം ദിനമായ നാളെ ഒരു ഒന്നര സെക്ഷന്‍ ബാറ്റ് ചെയ്താല്‍ തന്നെ 350-400 റണ്‍സ് ലീഡ് നേടാന്‍ അവര്‍ക്ക് സാധിക്കും.

അങ്ങനെ വന്നാല്‍ ഇന്ത്യക്ക് ഏകദേശം 125-140 ഓവറുകള്‍ ഇന്ത്യക്ക് ഓസീസ് ബൗളിങ്ങിനെ ചെറുത്ത് നില്‍ക്കേണ്ടി വരും. ഒരു എക്‌സ്ട്രാഓര്‍ഡിനറി പെര്‍ഫോമന്‍സ് ഇന്ത്യയുടെ 3-4 ബാറ്റ്സ്മാന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ സമനില പോലും ഒരു വിദൂരസ്വപ്നമായി അവശേഷിക്കും.

രണ്ടാം ദിനത്തിന് സമാനമായ ഒരു പ്രകടനം നാളെയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. എങ്കിലും ആദ്യ ഇന്നിങ്‌സിലെ ഹീറോ ജഡേജയുടെ വിരലിന് പരിക്ക് പറ്റിയത് ആശങ്കയുളവാക്കുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like