11 വര്‍ഷം ഇന്ത്യ പകയോടെ കാത്തിരുന്നു, ഒടുവില്‍ അവരുടെ നെഞ്ചുപിളര്‍ത്തി പോരാളികള്‍ രക്തം കുടിച്ചു

ഷിയാസ് കെഎസ്

2011, മാര്‍ച്ച് 24
8 വര്‍ഷം .. പകയോടെ ഇന്ത്യ കാത്തിരുന്നു…

അന്നേക്ക് കൃത്യം 8 വര്‍ഷം മുമ്പ് ജൊഹനസ്ബര്‍ഗിലെ ആ രാത്രിയില്‍ റിക്കി പോണ്ടിങ് എന്ന ഒറ്റയാന്‍ ഇന്ത്യ അതുവരെ സംഭരിച്ചു വെച്ച സര്‍വ്വതും തകര്‍ത്തെറിഞ്ഞു കൊണ്ട് ഓസീസിനെ ലോക ക്രിക്കറ്റിന്റ നെറുകയിലേക്ക് എത്തിച്ചപ്പോള്‍ അവിടെ വീണത് ഇന്ത്യ മഹാരാജ്യത്തിന്റ കണ്ണീര്‍ ആയിരുന്നു..

2007 ല്‍ പോണ്ടിങ് വീണ്ടും ഓസീസിനെ ലോകത്തിന്റ നെറുകയിലേക്ക് എത്തിച്ചു .., സാക്ഷാല്‍ ക്ലെയ്വ് ലോയിഡിന് ശേഷം തുടര്‍ച്ചയായി രണ്ടു ലോകകപ്പ് നേടുന്ന നായകനായി ചരിത്രത്തില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊണ്ട്..

ഹാട്രിക് ലോകകപ്പ് എന്ന ലക്ഷ്യവുമായി പോണ്ടിങിന്റ ഓസീസ് അവരുടെ ജൈത്രയാത്രയുടെ തുടര്‍ച്ചയ്ക്കായി ഇന്ത്യന്‍ മണ്ണില്‍ സെമി ബെര്‍ത്ത് ഉറപ്പിയ്ക്കാന്‍ ഇന്ത്യയ്ക്കെതിരെ ഇറങ്ങി…

ആദ്യ ബാറ്റിഗിന് ഇറങ്ങിയ ഓസീസിന് ലഭിച്ച മികച്ച തുടക്കത്തിന് കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് വാട്‌സണെ വീഴ്ത്തി അശ്വിന്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ത്രൂ നല്‍കി..

പക്ഷെ ഹാഡിനെ കൂട്ടുപിടിച്ചുകൊണ്ട് 2003 ഫൈനലില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് അവര്‍ക്കായി വീണ്ടും അന്നത്തെ അതേ രക്ഷകന്‍ അവതരിച്ചു.. സാക്ഷാല്‍ റിക്കി പോണ്ടിങ് അപകടമായി വളര്‍ന്ന ആ കൂട്ടുകെട്ടിന് തടയിടാന്‍ , ആ ലോകകപ്പില്‍ പലപ്പോഴും പതറിയ ഇന്ത്യയെ തളര്‍ന്നു തുടങ്ങിയ തന്റെ ചുമലില്‍ ഒറ്റയ്ക്ക് ഏറ്റിയ , ഇടം കൈയില്‍ മാന്ത്രികത ഒളിപ്പിച്ചു വെച്ച അവധൂതനായി അയാള്‍ വീണ്ടും വന്നു…

യുവരാജ് സിംഗ്
ആദ്യം ഹാഡിനും , പുറകെ ക്ലാര്‍ക്കും..
കൃത്യതയോടെ കറങ്ങി തിരിഞ്ഞ ആ പന്തുകളില്‍ അവര്‍ക്ക് മറുപടി ഇല്ലായിരുന്നു..
3 സ്‌പെല്ലായി 10 ഓവറുകള്‍
4.40 എക്കൊണോമിയില്‍ 2 മുന്‍നിര വിക്കറ്റുകള്‍

പോണ്ടിങ് എന്ന അസാമാന്യ പ്രഹരശേഷിയുള്ള ഇന്‍ ഫോം ബാറ്‌സ്മാനെ പോലും പലപ്പോഴും യുവരാജ് വരിഞ്ഞുമുറുക്കി ക്രീസില്‍ തളച്ചിട്ടു..

2003 ല്‍ പോണ്ടിങ്ങിന് പിന്തുണയുമായി കളം നിറഞ്ഞു കളിയ്ക്കാന്‍ ഒരു ഡാമിയന്‍ മാര്‍ട്ടിന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ തവണ യുവി ചവിട്ടി തുറന്ന വാതിലിലൂടെ ഒരാളെയും നിലയുറപ്പിയ്ക്കാന്‍ അനുവദിയ്ക്കാതെ ഓസീസ് മധ്യനിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ കശക്കിയെറിഞ്ഞു…

പോണ്ടിങിന്റ സെഞ്ചുറിയുടെയും അവസാന ഓവറുകളില്‍ ഡേവിഡ് ഹസിയുടെ കൂറ്റന്‍ അടികളുടെയും ബലത്തില്‍ ഓസീസ് ഇന്ത്യക്കുമുന്നില്‍ ഉയര്‍ത്തിയത് 260 റണ്‍സ്..

ചെറുതല്ലാത്ത റണ്‍ ചേസിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ തടസവുമായി അണിനിരന്നത് ചില്ലറക്കാര്‍ അല്ലായിരുന്നു. ഏതു പ്രതലത്തിലും അസാമാന്യ വേഗത കൈവരിയ്ക്കാന്‍ ശേഷിയുള്ള ബ്രെറ്റ് ലീ , മിച്ചല്‍ ജോണ്‍സന്‍ , ഷോണ്‍ ടൈറ്റ് ത്രിമൂര്‍ത്തികള്‍
സെവാഗിനെ വീഴ്ത്തി കൊണ്ട് ഓസീസ് ഇരമ്പി കയറി , പക്ഷെ ആ കൊടുംകാറ്റിനെ ചെറുക്കാന്‍ ഇന്ത്യന്‍ നിരയില്‍ സച്ചിനും , ഗംഭീറും ..

സച്ചിന്‍ എന്ന വന്‍മരം വീഴുന്നു , കൊഹ്ലിയെ കൂട്ട് നിര്‍ത്തി ഗംഭീര്‍ പടനയിക്കുന്നു.. 19ാം ഓവറില്‍ സ്‌കോര്‍ 94ല്‍ എത്തിയപ്പോള്‍ ഷോണ്‍ ടൈറ്റ് ഓസീസിനായി ഇടിമുഴക്കം സൃഷ്ടിച്ചു.. വന്യമായ പേസിലും , അസുന്തലിത ബൗണ്‍സിലും സച്ചിന് പിഴച്ചു..
വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ അവിടുന്ന് കളിയുടെ കടിഞ്ഞാണ്‍ ഗംഭീര്‍ ഏറ്റെടുക്കുന്നു

കൊഹ്ലിയെ കൂട്ടുപിടിച്ചുകൊണ്ട് ഗംഭീര്‍ ഓസീസ് കോട്ടയേ വിറപ്പിച്ചു.. 44 റണ്‍സിന്റെ ഇടയില്‍ 3 വിക്കറ്റുമായി ഓസീസ് തിരിച്ചടി
സ്‌കോര്‍ 143 ല്‍ കോഹ്ലിയും , 168ല്‍ ഗംഭീറും , 187 ല്‍ ധോണിയും മടങ്ങി..

ഇടിമുഴക്കമായി ബ്രെറ്റ് ലീ എന്ന സ്പീഡ് ഗണ്‍ തീപ്പൊരി ചിതറിച്ചുകൊണ്ട് 38ാം ഓവറില്‍ ധോണിയുടെ വിക്കറ്റടക്കം മെയ്ഡന്‍ ആയി എറിഞ്ഞവസാനിപ്പിയ്ക്കുമ്പോള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ തെളിഞ്ഞു

INDIA REQUIERS 74 RUNS FROM 72 BALLS , 5 WICKETS REMAINIG

ഒറ്റ നോട്ടത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലം എന്ന അവസ്ഥ.. പക്ഷെ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല. അവസാന സ്‌പെഷ്യലിസ്‌റ് ബാറ്റസ്മാന്‍ ആയി സുരേഷ് റെയ്‌ന ക്രീസില്‍

3 ഓവര്‍ ബാക്കിയുള്ള മിച്ചല്‍ ജോണ്‍സണ്‍
5 ഓവര്‍ ബാക്കിയുള്ള ഷോണ്‍ ടൈറ്റ്
4 ഓവര്‍ ബാക്കിയുള്ള ബ്രെറ്റ് ലീ
അന്തിമ യുദ്ധം അവിടെ ആരംഭിച്ചു..

വാഴാനായി ഓസീസും , വീഴ്ത്താനായി ഇന്ത്യയും
മോട്ടേറയിലെ പതിനായിരങ്ങള്‍ ഇന്ത്യക്കായി ആര്‍പ്പു വിളിച്ചു ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന വാമൊഴിയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് യുവി – റെയ്‌ന കൂട്ടുകെട്ട് , പതിറ്റാണ്ടുകള്‍ ലോക ക്രിക്കറ് ഭരിച്ച ഠഒഋ ങകഏഒഠഥ അഡടഋഋട ന്റ് ചെകുത്താന്‍ കോട്ടയിലേക് ആക്രമണം നടത്തി..

ഒരൊറ്റ വിക്കറ്റകൊണ്ട് തുറന്നു കിട്ടുന്ന ഇന്ത്യന്‍ വാലറ്റത്തിന്റ തലയരിഞ്ഞു തള്ളി അപ്രമാദിത്യം തുടരാന് ഓസീസ് ബൗളര്‍മാര്‍ സര്‍വ കരുത്തോടെ പൊരുതി..

പക്ഷെ യുവരാജ് എന്ന പോരാളിയേയും റെയ്‌ന എന്ന തേരാളിയേയും വീഴ്ത്താന്‍ അവര്‍ക്ക് ആയില്ല..

തളര്‍ന്നു തുടങ്ങിയ ശാരീരിക ബലത്തെ തന്റെ മനോബലം കൊണ്ട് യുവരാജ് നേരിട്ടു

ഒടുവില്‍ , 14 പന്തുകള്‍ ശേഷിയ്‌ക്കേ , പോണ്ടിഗിന്റ സാമ്രാജ്യത്തിന്റ അവസാന ശ്വാസവും കവര്‍ന്നെടുത്തുകൊണ്ട് , അലന്‍ ബോര്‍ഡറില്‍ തുടങ്ങിയ അപ്രമാധിത്യം ചവിട്ടിയരച്ചു കൊണ്ട് ബ്രെറ്റ് ലീയുടെ OFF STUMP LENGTH BALL പൊരുതി നേടിയ ഇന്ത്യന്‍ വിജയുവുമായി കവര്‍ ബൗണ്ടറിയിലേക് യുവിയുടെ ബാറ്റില്‍ നിന്നുള്ള പ്രഹരത്തില്‍ ആഞ്ഞു പതിച്ചു.. ഓസീസ് അശ്വമേധം അവസാനിച്ചിരിയ്ക്കുന്നു..,

മോട്ടേറയിലെ ആയിരങ്ങള്‍ പൊട്ടി തെറിച്ചു..

2003 ലേ ആ രാത്രിയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് , സ്വന്തം മണ്ണില്‍ ഇന്ത്യന്‍ തിരിച്ചടി.. സച്ചിന് വേണ്ടി താന്‍ അത് നേടിയിരിക്കും എന്നുള്ള യുവിയുടെ വാക്കുകള്‍ ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്തു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like