ബൗള്‍ ചെയ്ത് പുറത്താകാനാകില്ല, ആ ഇന്ത്യന്‍ താരത്തെ റണ്ണൗട്ടിലെ വീഴ്‌ത്തേണ്ടിവരുമെന്ന് മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എല്ലാ കണ്ണുകളും ടീം ഇന്ത്യയ്ക്ക് മേലാണ്. ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കഴിഞ്ഞാല്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളില്‍ പ്രധാനിയാണ് കെ എല്‍ രാഹുല്‍.
ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ രാഹുല്‍ ഓസ്‌ട്രേലിയയിലും ഇന്ത്യക്കായി മികവു കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായിരുന്നു രാഹുല്‍. ഇത്തവണ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് രാഹുലിനെ പുറത്താക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തെ റണ്ണൗട്ടാക്കുകയെ വഴിയുള്ളൂവെന്നും തുറന്നു പറയുകയാണ് ഐപിഎല്ലില്‍ രാഹുലിന്റെ ടീം അംഗം കൂടിയായിരുന്ന ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍. ഓസ്‌ട്രേലിയന്‍ ടീം മീനേജ്‌മെന്റ് വിളിച്ച ടീം മീറ്റിംഗിനിടെയാണ് പകുതി തമാശയായും പകുതി കാര്യമായും മാക്‌സ്വെല്‍ ഇക്കാര്യം തുറന്ന്് പറഞ്ഞത്.
ഐപിഎല്ലില്‍ സഹതാരമായിരുന്നതിനാല്‍ രാഹുലിനെ എങ്ങനെ പുറത്താക്കുമെന്ന് ഓസീസ് ടീം അംഗങ്ങള്‍ എന്നോട് ചോദിച്ചിരുന്നു. അദ്ദേഹത്തെ റണ്ണൗട്ടാക്കേണ്ടിവരുമെന്നായിരുന്നു എന്റെ മറുപടി-മാക്‌സ്വെല്‍ വ്യക്തമാക്കി. പരമ്പരയില്‍ രാഹുലിന്റെ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്നതിന് പകരം റണ്ണൗട്ടാക്കാനാണ് ഓസീസ് ശ്രമിക്കുകയെന്നും മാക്‌സ്വെല്‍ പറഞ്ഞു.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ മനസ്സാന്നിധ്യത്തോടെ കളിക്കുന്ന രാഹുല്‍ ഇന്ത്യന്‍ ബാറ്റിംഗിന് വലിയ മുതല്‍ക്കൂട്ടാണ്. ഐപിഎല്ലിലെ മോശം പ്രകടനം മറക്കാന്‍ ആഗ്രഹിക്കുകയാണ് താനെന്നും മാക്‌സ്വെല്‍ പറഞ്ഞു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി 11 ഇന്നിംഗ്‌സില്‍ നിന്ന് 108 റണ്‍സ് മാത്രമാണ് മാക്‌സ്വെല്‍ നേടിയത്.