ഇത് സത്യമോ?, ഇന്ത്യ-അഫ്ഗാന്‍ ഒത്തുകളി ആരോപിക്കുന്ന വീഡിയോ പുറത്ത്

Image 3
CricketWorldcup

ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയ കൂറ്റന്‍ വിജയം ഒത്തുകളിയാണെന്ന് പാക് ആരാധകര്‍ വ്യാപക പ്രചരണമാണ് നടത്തുന്നത്. ഇതിന് തെളിവായി ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മത്സരത്തിന്റെ ടോസിങ്ങിനുശേഷം വിരാട് കോഹ്ലി ‘നിങ്ങള്‍ ആദ്യം ബോള്‍ ചെയ്യു’മെന്ന് മുഹമ്മദ് നബിയോടു പറഞ്ഞെന്ന പേരിലുള്ള വീഡിയോ ആണ് പാക് ആരാധകര്‍ പ്രചരിപ്പിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയത് അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയാണ്. അദ്ദേഹം സംസാരിക്കാനായി നീങ്ങുമ്പോള്‍ അടുത്തുകൂടി വന്ന കോഹ്ലി ‘ബോളിങ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു’ എന്നാണ് ആരോപണം.

https://twitter.com/Hamza_rao_/status/1456004771580719105?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456004771580719105%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2021%2F11%2F04%2Findia-vs-afghanistan-pakistani-twitterati-unleash-match-fixing-memes.html

കൂടാതെ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ ഒരു ഷോട്ട് ബൗണ്ടറി ലൈനിനു സമീപം വച്ച് ഫീല്‍ഡ് ചെയ്ത അഫ്ഗാന്‍ താരം ബൗണ്ടറിക്ക് അപ്പുറത്തേക്ക് തട്ടിയിട്ടെന്ന തരത്തിലും പ്രചാരണം നടക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 14ാം ഓവറിലെ രണ്ടാം പന്തില്‍ നവീന്‍ ഉള്‍ ഹഖിന്റെ പന്ത് രോഹിത് ബൗണ്ടറിയിലേക്കു പായിച്ചിരുന്നു. പന്ത് ഫീല്‍ഡ് ചെയ്ത അഫ്ഗാന്‍ താരത്തിന്റെ കയ്യില്‍നിന്ന് തെറിച്ച് ബൗണ്ടറി കടക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സഹിതമാണ് ഒത്തുകളി ആരോപണം.

ഇന്ത്യയ്ക്കെതിരെ അഫ്ഗാന്‍ താരങ്ങള്‍ പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങിയെന്നാണ് പാക്ക് ആരാധകരുടെ മറ്റൊരു ആരോപണം. ഐപിഎലിന്റെ പണക്കൊഴുപ്പ് കണ്ട് അതിന്റെ ഭാഗമാകുന്നതിനാണ് അവര്‍ ഇന്ത്യയോടു ‘തോറ്റുകൊടുത്തതെന്നും’ ഇവര്‍ ആരോപിക്കുന്നു.