ഓസീസിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി വീണ്ടും മലയാളി താരം, സഞ്ജുവിന്റെ പിന്‍ഗാമി ഇവന്‍ തന്നെ

Image 3
CricketCricket NewsFeatured

ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ മലയാളി താരം മുഹമ്മദ് ഇനാന്റെ മികച്ച പ്രകടനം തുടരുന്നു. ഇനാന്റെ മികച്ച പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ നേരിയ മുന്‍തൂക്കം സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീം 293 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇനാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. 17 ഓവറില്‍ 48 റണ്‍സ് മാത്രം വിട്ടുകൊടുത്താന്‍ ഇനാന്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ വിഹാന്‍ മല്‍ഹോത്രയും വൈഭവ് സൂര്യവന്‍ശിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ട്വന്റി 20 ശൈലിയില്‍ ബാറ്റ് ചെയ്ത വൈഭവ് സൂര്യവന്‍ശി 47 പന്തില്‍ 81 റണ്‍സുമായി അപരാജിതനായി നില്‍ക്കുകയാണ്

നേരത്തെ നടന്ന ഏകദിന പരമ്പരയും ഇന്ത്യ 3-0 ത്തിന് തൂത്തുവാരിയിരുന്നു. ഈ പരമ്പരയിലും മുഹമ്മദ് ഇനാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും അദ്ദേഹം വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ മത്സരത്തില്‍ മുഹമ്മദ് ഇനാന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വിജയം ഒമ്പത് വിക്കറ്റിനായിരുന്നു. മലയാളി താരം രണ്ട് വിക്കറ്റ് നേടി. മൂന്നാം ഏകദിനം ഏഴ് റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഈ മത്സരത്തില്‍ മുഹമ്മദ് ഇനാന്‍ കളിച്ചിരുന്നില്ല.