ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം, മികച്ച തുടക്കവുമായി രോഹിത്തും രാഹുലും

ഇംഗ്ലണ്ടിനെതിരെ ആദ്യ ദിനം ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ്. ഒന്‍പത് റണ്‍സ് വീതമെടുത്ത് രാഹുലും രോഹിത്തുമാണ് ക്രീസില്‍. ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ 10 വിക്കറ്റ് അവസേഷിക്കെ ഇന്ത്യയ്ക്ക 162 റണ്‍സ് കൂടി മതി.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 183 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ പേസര്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ ഇംഗ്ലീഷ് നിരയില്‍ നായകന്‍ ജോറൂട്ടിന് മാത്രമാണ് പിടിച്ച നില്‍ക്കാനായത്. പുല്ലുനിറഞ്ഞ പിച്ചില്‍ സ്വിങ്ങും യോര്‍ക്കറുകളുമായി ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞായിപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍ ഇംഗ്ലണ്ട് തന്നെ വീഴുകയായിരുന്നു.

ഇന്ത്യയ്ക്കായി ജസ്പ്രിത് ഭുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി മൂന്ന് വിക്കറ്റും സ്വന്തമാക്കി. താക്കൂര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 20.4 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് ഭുംറ നാല് വിക്കറ്റ് വീഴ്ത്തിയത്. ഷമിയാകട്ടെ 17 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാമ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ഇംഗ്ലണ്ടിനായി ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടി. 108 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് ഇംഗ്ലീഷ് നായകന്റെ മികച്ച ഇന്നിംഗ്‌സ്. എന്നാല്‍ മറ്റ് ഇംഗ്ലീഷ് താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല.

ടോസ് നഷ്ടമായ ഇംഗ്ലണ്ടിന് റണ്ണെടുക്കും മുമ്പെ ഭുംറ ആദ്യ പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ ജോണി ബേണ്‍സിനെ ഇന്നിംഗ്‌സിന്റെ അഞ്ചാം പന്തില്‍ തന്നെ മടക്കി. പിന്നീട് രണ്ടാം വിക്കറ്റില്‍ സിബ്ലേ സാക്ക് ക്രാവലിയും ഒത്തുചേര്‍ന്നെങ്കിലും ടീം സ്‌കോര്‍ 42ല്‍ നില്‍ക്കെ ക്രാവ്‌ലി മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. 27 റണ്‍സാണ് ക്രാവ്‌ലി നേടിയത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. സിബ്ലെ 27ഉം ജോണി ബ്രെയ്‌സ്‌ത്രോ 29 റണ്‍സെടുത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും വലിയ കൂട്ടുകെട്ട് ഉയര്‍ത്താനായില്ല. പിന്നീട് തകര്‍ച്ച വേഗത്തിലായിരുന്നു.

ലോറണ്‍സ് (0), ജോസ് ബട്ട്‌ലര്‍ (0), സ്റ്റുവര്‍ട്ട് ബ്രോഡ് (4) എന്നിവര്‍ പെട്ടെന്ന് പുറത്താകുകയായിരുന്നു. അവസാന വിക്കറ്റില്‍ ആന്‍ഡേഴ്‌സനെ കാഴ്ച്ചക്കാരനാക്കി സാം കുറണ്‍ പൊരുതി നോക്കിയെങ്കിലും ആന്‍ഡേഴ്‌സണെ ക്ലീന്‍ ബൗള്‍ഡ് ആക്കി ഭുംറ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ്് അവസാനിപ്പിക്കുകയായിരുന്നു. സാം കുറണ്‍ 37 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സുമായി പുറത്താകാതെ നിന്നു.

You Might Also Like