ഒറ്റയാള്‍ പോരാളിയായി രോഹിത്ത്, കൂട്ടിന് രഹാനയും, ഇന്ത്യ പൊരുതുന്നു

ഇന്ത്യ- ഇംഗ്ലണ്ടി് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആദ്യ ദിനം തന്നെ സംഭവ ബഹുലം. സ്പിന്നിനെ മൃഗീയമായി പിന്തുണയ്ക്കുന്ന പിച്ചില്‍ ആദ്യ ദിനം വീണത് 13 വിക്കറ്റാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 112 റണ്‍സിന് മറുപടിയായി ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്.
ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് ലീഡ് നേടാന്‍ 13 റണ്‍സ് കൂടി മതി.
അര്‍ധ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന രോഹിത്ത് ശര്‍മ്മയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും. ആദ്യ ദിനം 82 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 57 റണ്‍സുമായാണ് രോഹിത്ത് ബാറ്റിംഗ് തുടരുന്നത്. ഒരു റണ്‍സുമായി രഹാനയും രോഹിത്തിന് കൂട്ടായി ക്രീസിലുണ്ട്.
ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്ലി (27) എന്നിവരേയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജാക്ക് ലീച്ച് ആണ് ഓസ്‌ട്രേലിയക്കായി രണ്ട് വിക്കറ്റ് വീഴ്്ത്തിയത്. ആര്‍ച്ചര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 48.4 ഓവറില്‍ കേവലം 112 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് അനായാസം അകപ്പെടുകയായിരുന്നു. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ ആറും രവിചന്ദ്ര അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 100ാം ടെസ്റ്റ് കല്‍ക്കുന്ന ഇഷാന്ത് ശര്‍മ്മയാണ് അവശേഷിക്കുന്ന ഏക വിക്കറ്റ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സാക്ക് സാക്ക് ക്രാവ് ലെ മാത്രമാണ് പിടിച്ചുനിന്നത്. 84 പന്തില്‍ 10 ബൗണ്ടറി സഹിതമാണ് ക്രാവ്ലെ 53 റണ്‍സെടുത്തത്. ജോറൂട്ട് 17ഉം ബെന്‍ഫോക്സ് 12ഉം ജോഫ്ര ആര്‍ച്ചര്ഡ 11ഉം റണ്‍സെടുത്ത് പുറത്തായി.
21.4 ഓവര്‍ എറിഞ്ഞ അക്സര്‍ പട്ടേല്‍ 38 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴത്തിയത്. അശ്വിനാകട്ടെ 16 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് ബേണ്‍സിന് പകരം സാക്ക ക്രൗലിയെത്തി. ലോറന്‍സിന് പകരം ബെയര്‍സ്റ്റോയും, മൊയിന്‍ അലിക്ക് പകരം ആര്‍ച്ചറും, സ്റ്റോണിന് പകരം ജെയിംസ് ആന്‍ഡേഴ്‌സനും ഇലവനിലേക്ക് എത്തി.
വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിങ്ങനെ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് നിരയില്‍ ഇഷാന്ത് ശര്‍മയും, ബൂമ്രയും. ഇഷാന്തിന്റെ 100ാം ടെസ്റ്റാണ് ഇത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഇവിടെ ജയം നിര്‍ണായകമാണ്. തോല്‍വിയിലേക്ക് വീണാല്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിക്കു.