ശ്രീലങ്കന്‍ പര്യടനം, ടി20 ഓപ്പണിംഗില്‍ തകര്‍പ്പന്‍ സെലക്ഷന്‍, ദ്രാവിഡ് കളി തുടങ്ങി

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏതെല്ലാം താരങ്ങള്‍ ഇടംപിടിയ്ക്കുമെന്ന് ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഭൂരിഭാഗവും യുവതാരങ്ങളായ ടീമില്‍ പല സ്ഥാനത്തിന് വേണ്ടിയും കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലായിരിക്കും പ്ലേയിംഗ് ഇലവനില്‍ നിര്‍ണ്ണായകമാകുക.

അതിനിടെ ഓപ്പണിംഗ് സ്ഥാനത്ത് ശിഖര്‍ ധവാനൊപ്പം ആര് കളിയ്ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏകദിനത്തില്‍ പൃഥ്വി ഷായെ ഓപ്പണറായി ഇറക്കുമെന്ന് കരുതാമെങ്കിലും ടി20യില്‍ ആസ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഷായ്ക്ക് നേരിടുന്നത്.

മലയാളി താരം ദേവ്ദത്ത് പടിക്കലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്കവാദുമാണ് ഷായ്ക്ക് വെല്ലുവിളിയായി ടീമിലുള്ളത്. ഐ.പി.എല്ലിലെ മികച്ച പ്രകടനം ഇരുവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ഷാ അല്ലെങ്കില്‍ ദേവ്ദത്തിനായിരിക്കും പ്ലേയിംഗ് ഇലവനിലേക്ക് സാധ്യത കൂടുതല്‍.

ഈ മാസം 18നാണ് ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ലങ്കയുമായി ഇന്ത്യ കളിയ്ക്കുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ആദ്യ പര്യടനമാണിത്.

ശ്രീലങ്കയില്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം..

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചെഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി, ചേതന്‍ സകരിയ

You Might Also Like