ടെസ്റ്റില്‍ ഐപിഎല്‍ കളിച്ച് ഇന്ത്യ, തുടക്കം സംഭവബഹുലം

ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ആദ്യ സെഷനില്‍ ഇന്ത്യന്‍ വെടിക്കെട്ട്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിന്റെ 15 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍സിന് ഓപ്പണര്‍മാരുടെ വിക്കറ്റാണ് നഷ്ടമായത്. പൃത്ഥി ഷാ 29 പന്തില്‍ എട്ട് ബൗണ്ടറി അടക്കം 40 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

40 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സുമായി ശുഭ്മാന്‍ ഗില്ലു എട്ട് റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍. ഓസ്‌ട്രേലിയന്‍ എയ്ക്കായി സാന്‍ അബോട്ടും വില്‍ സുന്ദര്‍ലാഡുമാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.

അഡ്ലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റ് ആയതിനാല്‍ സിഡ്‌നിയില്‍ തുടങ്ങുന്ന സന്നാഹമത്സരവും രാത്രിയും പകലുമായാണ് നടക്കുന്നത്. ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. രഹാനയാണ് നായകന്‍. ഭുംറയും ഷമിയും അടക്കമുളള താരങ്ങള്‍ ടീമിലുണ്ട്.

ഇന്ത്യ സ്‌ക്വാഡ്: പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ

You Might Also Like