ഒടുവില്‍ ആവേശ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ, ബദ്ധവൈരികളായ ആയല്‍ക്കാരുമായി ഏറ്റുമുട്ടുന്നു

Image 3
CricketCricket News

നീണ്ട കാലയളവിന് ശേഷം ബംഗ്ലാദേശിലേക്ക് ഒരു ക്രിക്കറ്റ് പരമ്പരയ്ക്ക് പോകാനൊരുങ്ങി ടീം ഇന്ത്യ. അടുത്ത വര്‍ഷം നവംബറിലാകും ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം നടക്കുക. ഇതോടെ ആറ് വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യമാകുന്നത്.

2015 ലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശ് പര്യടനം നടത്തിയത്. പര്യടനത്തെക്കുറിച്ച് ബി.സി.സി.ഐ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ലും 2015ലും ഇന്ത്യ രണ്ട് തവണ ബംഗ്ലാദേശ് പര്യടനം നടത്തിയിരുന്നു.

2015ന് ശേഷം ബംഗ്ലാദേശ് രണ്ട് തവണ ഇന്ത്യന്‍ പര്യടനം നടത്തിയിരുന്നു. 2017ല്‍ ഒരു ടെസ്റ്റ് മത്സരവും 2019ല്‍ രണ്ട് ടെസ്റ്റും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പരയും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിച്ചു.

2022 ലെ പര്യടനത്തില്‍ രണ്ട് ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങളുമാകും ഇന്ത്യ കളിക്കുകയെന്നാണ് സൂചന. ടി20യുടെ കാര്യം പിന്നീട് തീരുമാനിക്കും.

അതെസമയം പാകിസ്ഥാനായി പരമ്പര കളിക്കുന്ന കാര്യം ഇതുവരെ ബിസിസിഐ തീരുമാനിച്ചിട്ടില്ല. നേരത്തെ പാകിസ്ഥാന്‍ – ഇന്ത്യ പരമ്പര ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.