രണ്ട് ലോകകപ്പ് കൂടി ഇന്ത്യയിലേക്ക്, വന്‍ ടൂര്‍ണമെന്റുകളുടെ ചാകര വന്‍ വാര്‍ത്ത
ഈ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറിയെങ്കിലും ആരാധകര്‍ നിരാശപ്പെടേണ്ട. ഇനി ഇന്ത്യ വേദിയാകുക ലോകകപ്പുകളുടെ ചാകരയ്ക്ക്. 2024 മുതല്‍ 2031 വരെയുള്ള 8 വര്‍ഷം രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ മൂന്ന് പ്രധാന ഐസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പുകള്‍ക്ക് ഇന്ത്യ വേദിയായേക്കും.
2025 ചാമ്പ്യന്‍സ് ട്രോഫി, 2028 ട്വന്റി20 ലോകകപ്പ്, 2031 ഏകദിന ലോകകപ്പ് എന്നിവയ്ക്ക് ആതിഥ്യം വഹിക്കാന്‍ ഐസിസിയെ താല്‍പര്യം അറിയിക്കാന്‍ ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പുകള്‍ക്കായി 10 കോടി രൂപ നല്‍കാനും തീരുമാനമായി.
2027 ഏകദിന ലോകകപ്പിനു വേദിയാകാന്‍ ദക്ഷിണാഫ്രിക്കയും മത്സരിക്കും. മറ്റു പ്രധാന ക്രിക്കറ്റ് രാജ്യങ്ങളൊന്നും മത്സരിക്കാനില്ലെങ്കില്‍ ഇന്ത്യയുടെ താല്‍പര്യ പ്രകാരം തന്നെ വേദികള്‍ അനുവദിക്കപ്പെടും.
നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാംപ്യന്‍സ് ട്രോഫി 2017ല്‍ ആണ് അവസാനമായി നടന്നത്. ഇതു 2025ല്‍ പുനരാരംഭിക്കാനാണ് ഐസിസി തീരുമാനം. അതിനു വേദിയാകാനാണ് ഇന്ത്യന്‍ ശ്രമം. ലോക റാങ്കിങ്ങില്‍ മുന്നിലുള്ള 8 ടീമുകള്‍ രണ്ടു ഗ്രൂപ്പായാണു മത്സരിക്കുക. 2 വര്‍ഷത്തിലൊരിക്കലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫോര്‍മാറ്റ് നിലവിലെ രീതിയില്‍ തുടരും.